നിയ്യത്തു (അൽത്താഫ് )
ഇതെന്തൊരു ദുന്യാവ് എന്ന് കരുതി ഹതാശനാവും നിമിഷങ്ങളിൽ അർഷും ആകാശങ്ങൾക്കും അപ്പുറം പടപ്പിനെ അറിയും ആ പ്രഭ ചൊരിയും പടപ്പിനോട് കനിവേകും നിൻ നിയ്യത്ത് എന്തേ എന്ന് ചോദിപ്പൂ വളരുക വളർത്തുക നന്മയാവുക കാരുണ്യമാകുക വെളിച്ചമാകുക അറിവിന് വെളിച്ചം തേടുക ഉയരുക ഉയർത്തുക ശാന്തി തേടുക ശാന്തിയാവുക സ്നേഹം തേടുക സ്നേഹമാവുക സ്വാതന്ത്ര്യം ശ്വാസോഛാശ്വാസം പടച്ചവൻ പടപ്പിന് തന്ന ഈ ഓരോ നിമിഷവും അനുഗ്രഹവർഷം യാ റബ്ബേ നീ അനന്തസ്നേഹസാഗരം