നിയ്യത്തു (അൽത്താഫ് )


ഇതെന്തൊരു ദുന്യാവ് എന്ന് 

കരുതി ഹതാശനാവും നിമിഷങ്ങളിൽ  

അർഷും ആകാശങ്ങൾക്കും അപ്പുറം 

പടപ്പിനെ അറിയും 

ആ പ്രഭ ചൊരിയും 

പടപ്പിനോട് കനിവേകും

നിൻ നിയ്യത്ത് എന്തേ എന്ന് ചോദിപ്പൂ 

വളരുക 

വളർത്തുക 

നന്മയാവുക 

കാരുണ്യമാകുക 

വെളിച്ചമാകുക 

അറിവിന് വെളിച്ചം തേടുക

ഉയരുക 

ഉയർത്തുക 

ശാന്തി തേടുക 

ശാന്തിയാവുക 

സ്നേഹം തേടുക 

സ്നേഹമാവുക 

സ്വാതന്ത്ര്യം ശ്വാസോഛാശ്വാസം 

പടച്ചവൻ പടപ്പിന് തന്ന ഈ ഓരോ നിമിഷവും 

അനുഗ്രഹവർഷം 

യാ റബ്ബേ നീ അനന്തസ്നേഹസാഗരം 

Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ