ത്ര
ചീകിയൊതുക്കിവെച്ച കട്ടിത്തലമുടിക്ക് കീഴെ ഇളംകറുപ്പഴകില്‍ ശോഭിക്കുന്ന വട്ടമുഖത്തിനു നടുവില്‍ ചതുരാകൃതിയിലുള്ള കണ്ണടയ്ക്കു താഴെ ഒരു കട്ടിമീശ. കട്ടികളറുകളിലെ കൈലിമുണ്ടുകളുടുത്ത് തെങ്ങിന്‍ തടമെടുക്കുമ്പോഴും കണ്ടങ്ങളിലും മുണ്ടകങ്ങളിലും പറമ്പുകളിലും മറ്റു കൃഷിപ്പണികള്‍ എടുക്കുമ്പോഴും വീട്ടിലെ അതീവ കരവിരുത് വേണ്ടിയിരുന്ന സിവില്‍ മെക്കാനിക്കല്‍ ഇലക്ട്രിക് ജോലികളില്‍ ശ്രദ്ധാപൂര്‍വ്വം നീരിക്ഷിച്ചു കാര്യങ്ങള്‍ ചെയ്യുമ്പോഴും അദ്ദേഹത്തിനു ഏറ്റവും ഇഷ്ടപ്പെടുന്ന പൊതുയോഗങ്ങളില്‍ വളരെ സസൂക്ഷമം കാര്യങ്ങള്‍ വിശകലനം ചെയ്യുമ്പോഴും അന്നന്ന് ദിവസത്തെ ദിവസകര്‍മ്മങ്ങള്‍ എഴുതി ചിട്ടപ്പെടുത്തി തയ്യാറെടുക്കുമ്പോഴും പുതിയ കര്‍മ്മപരിപാടികള്‍ നിര്‍മ്മാണങ്ങള്‍ ഇത്യാദി ആയോജനം ചെയ്യുമ്പോഴും നടത്തുമ്പോഴും കീഴില്‍ പണിയെടുക്കുന്നവരോട് വളരെ കുറച്ചു വാക്കുകളില്‍ ഉപദേശ-നിര്‍ദേശങ്ങളും ആജ്ഞകളും കൊടുക്കുമ്പോഴും ആ ഗൌരവം നിറഞ്ഞുതുടുക്കുന്ന വട്ടമുഖത്തിന്റെ കട്ടിമീശക്ക് ചുറ്റും സര്‍വ്വം വിജയിക്കുന്ന ആണൊരുത്തന്റെ പൌരുഷം നിറയും. തന്റെ ച്ചുറ്റിനുമുള്ളവര്‍ ആരുമാകട്...