Posts

Showing posts from February, 2024

നാഗത്താന്മാർ(അൽത്താഫ്)

Image
പുള്ളോൻ  പാടി  വില്ലുവീണ മീട്ടിപ്പാടി ഭയം പാടി  നാഗത്താൻ  ആടി ഭയന്നാടി  ആടാട് പാമ്പേ ആടാട്    പുള്ളോൻ പാടി  അൻപ് പാടി  നാഗത്താൻ  ആടി  അൻപിൽ ആടി  ആടാട് പാമ്പേ ആടാട് 

വിളക്കുമാടം-അല്‍ത്താഫ്

Image
“മാഷേ, ഇങ്ങള്‍ വരണേ, എന്റെ പേങ്ങളൂട്ടീന്റെ മംഗലത്തിന്”. നല്ല കുച്ചിരിപല്ലുകള്‍ വിരിച്ചുകാട്ടി ചിരിക്കുന്ന ആ നീളം കുറഞ്ഞ ഇരുപത്തൊന്നുകാരനെ, പ്രകാശം പരത്തുന്ന ചെറുപ്പക്കാരനെ കാണാന്‍ നല്ല ചേലായിരുന്നു.   ഒരു വിളക്കുമാടം പോലെ അവന്റെ നിഷ്കളങ്കമായ ചിരി ചുറ്റുപാടും പ്രകാശം പരത്തികൊണ്ടിരുന്നു. “മാഷെ, അല്പം ധൃതിയുണ്ട് ട്ടോ, വീട്ടില്‍ ഒന്‍പതിന് മുന്നേ കയറിയില്ലെങ്കില്‍, അമ്മ സീനാക്കും” “ഇങ്ങള്‍ നിരീക്കണ പോലെ എന്റമ്മ കണിശക്കാരിയൊന്നുമല്ല കേട്ടോ, ഓര്ക്കു പേടിയാണ് ഞാന്‍ അച്ഛനെ   പോലെ വല്ലോം ആയിപ്പോയാലോ.   സത്യം പറയാല്ലോ എന്റെ അമ്മ സ്മെല്‍ ടെസ്റ്റ്‌ ഒക്കെ നടത്താറുണ്ട്‌”.     അച്ഛമ്മയും കുടുംബക്കാരും ഒത്തിരി ലാളിച്ചു വഷളാക്കിയ അവന്റെ അച്ഛന്‍ അവന്റെ അമ്മയെ വല്ലാത്ത ഒരു ദുരിതപര്‍വത്തിലോട്ടാണ് വലതുകാല്‍ മുന്തിച്ചു കൊണ്ടുപോയതു. കല്യാണം കഴിഞ്ഞ ഉടന്‍ തന്നെ അമ്മ അവനെ പ്രസവിച്ചു. ഓരോരോ വയസ്സിനുള്ളില്‍ അവന്റെ രണ്ടു പെങ്ങന്മാര്‍ ഉണ്ടായി. അടുപ്പിച്ചുള്ള മൂന്ന് പ്രസവങ്ങള്‍ അമ്മയെ തളര്ത്തികഴിഞ്ഞിരുന്നു. അതിനിടെ അച്ചന്‍ അവര്‍ താമസിച്ചിരുന്ന അത്യാവശ്യം നല്ല അടച്ചുറപ്പ് ഉള്ള തറവാട് വീട് പൊളിച...

അവർ (അൽത്താഫ് )

Image
PC: Arakkal Kettu അനിശ്ചിതത്വത്തിന്റെ കാലയളവായിരുന്നു. സ്വന്തം ബാങ്ക് അക്കൗണ്ടിൽ  വരുമാനം വരുന്നത് നിലച്ചിട്ട് രണ്ടു മാസമായിരുന്നു. ഭാര്യയുടെ കാര്യപ്പെട്ട കോർപ്പറേറ്റ് വേതനത്തിന്റെ പച്ചയിൽ ബാംഗ്ലൂരിലെ ജീവിതത്തിൽ നാളെയെ പറ്റിയുള്ള വേവലാതിയിൽ കഴിയുന്ന ആ വേളയിൽ പിറ്റേ ദിവസം പുതിയ ഒരു നാട്ടിലോട്ട് പുതിയ ഒരു താത്കാലിക ജോലിക്കായി പോകണമായിരുന്നു. കുറെയേറെ നേട്ടങ്ങളും അതിലേറെ നഷ്ടങ്ങളുമുണ്ടാക്കാവുന്ന ആ തീരുമാനത്തിലേക്കെത്തുന്നതിനു മുൻപേ ഉണ്ടായേക്കാവുന്ന  മനോവ്യാപാരങ്ങളിൽ ഏർപ്പെട്ടു കൊണ്ട് ഭാര്യാസമേതനായി കോറമംഗള ഫോറം മാളിന്റെ മുന്നിലൂടെ നടന്നു പോകുകയായിരുന്നു. ഞങ്ങളുടെ മുൻപിൽ മൂന്നു തിരുനങ്കകൾ / അറൈവണികൾ വന്നു നിന്നു. എന്നത്തെപോലെയും ഞാൻ അന്നും ഭയന്നു. ഭാര്യയുടെ മുന്നിൽ എന്നെ നാണം കെടുത്തുമോ എന്ന് ഭയന്ന് കയ്യിലുള്ള 50 രൂപ എടുത്ത് കൊടുത്തു ഞാൻ തടി തപ്പാൻ തുടങ്ങിയപ്പോൾ അതിലൊരാൾ തന്റെ കയ്യിലുള്ള 25 പൈസ നാണയം കയ്യിലെടുത്തുകൊണ്ടു  പറഞ്ഞു. "രാസാ, ആ മണിവാലറ്റ് ഒന്ന് കാണിക്കൂ, ഇത് ഐശ്വര്യമുള്ള നാണയത്തുട്ടാണ്. ഇത് വാലറ്റിൽ  വെച്ചാൽ .സകല ഐശ്വര്യങ്ങളും സമാധാനവും നിങ്ങൾക്കുണ്ടാവും". അപ്പ...

പ്രണയസംഗമം (അൽത്താഫ് )

Image
നദിയേ, നീ എത്ര ഒളിഞ്ഞുമറഞ്ഞൊഴുകിയാലും  നിന്റെ ആത്യന്തികലക്ഷ്യം ഞാനായിരിക്കും കടലേ,  ഞാൻ ഒഴുകും,  കാടിനേയും മേടിനെയും പുൽകും, മലകളിലും പാറകളിലും തലതല്ലിച്ചാവും  മണൽത്തിട്ടകളിൽ പിരിഞ്ഞൊഴുകും  മരുഭൂമിയിൽ സ്വയം ഇല്ലാതായാലും  നിന്നിലെത്താതെയിരിക്കാൻ  ശ്രമിക്കും നദിയേ, ഞാൻ നിന്റെ ശാശ്വതപ്രണയമാണ്   എന്തിനു നീ കണ്ട  കാട്ടിലും മേട്ടിലും പാറയിലും മലയിലും   മണൽത്തിട്ടകളിലും മരുഭൂമിയിൽ വരെയും പ്രണയം തേടുന്നു?   കടലേ, ഞാൻ നീയല്ലാതെ സർവ്വതിനേയും പ്രണയിക്കും പരാജയപ്പെടും  നീ ആരെന്നു അറിയാഞ്ഞിട്ടു പോലും ഒരായുഷ്കാലം നിനക്കായി നോയമ്പെടുത്ത് ലോകരുമായി പോരടിച്ചിട്ടു നിന്നെ വരിച്ചപ്പോൾ  എന്നോ ഒരിക്കൽ ഞാൻ വഴിമാറിയൊഴുകിയെന്നു നീ സ്വയം നിരീച്ചപ്പോൾ  നീ  എന്റെ പ്രണയത്തെ ചോദ്യം ചെയ്തപ്പോൾ  ഞാനും ഇല്ലാതായി എന്നിലെ നീയും ഇല്ലാതായി  കടലേ,  ഞാനെത്ര കുത്തിയൊഴുകിയാലും  ഒരിക്കൽ നിന്നെ തേടിയെത്തുമ്പോൾ അലയില്ലാ കായലാവും  അപ്പോൾ വേണമെങ്കിൽ നിനക്കെന്റെ  ഭൂതകാല പ്രളയങ്ങളെയും തെറ്റുകുറ്റങ്ങളെയും  എണ്ണി...

കിരണങ്ങൾ (അൽത്താഫ് )

Image
മെല്ലെ മെല്ലെ  പൊട്ടിവിടരും  പൊൻപുലരി പോൽ  പുഞ്ചിരി പോൽ  പൂമൊട്ട് പോൽ  പുതുമഴ പോൽ   ഇലപൊഴിയും പകലിരവുകൾക്കിടയിൽ  പുലരും ആശാകിരണങ്ങൾ  നിറംകൊടുക്കും  പ്രണയവർണങ്ങൾ 

കിനാവള്ളം(അൽത്താഫ് )

കനിഞ്ഞുപെയ്യും  വേനൽമഴയിറങ്ങിവരും  വെള്ളച്ചാലൊഴുക്കും   കിനാവള്ളത്തിൽ  നമ്മൾക്കൊരുമിച്ചു  തുഴഞ്ഞുപോകാം  പ്രതീക്ഷകളുദിക്കും  ദിക്കിലേക്ക് 

മാട്ടൂൽ (അൽത്താഫ് )

Image

ഉപ്പ് (അൽത്താഫ് )

കടലേ  നിന്നിലലിയാ ദുഖങ്ങളുണ്ടോ  നീയറിയാ വേദനകളുണ്ടോ  കടലേ  ഈയുള്ള കണ്ണീരെല്ലാം നിന്നിലൊഴുകിയെത്തി   നിന്റെ ഉപ്പായി മാറുമ്പോൾ  കടലേ  നിന്നിലലിയാ ദുഖങ്ങളുണ്ടോ  നീയറിയാ വേദനകളുണ്ടോ