അനുരാഗം
കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള വിദ്യാര്ഥികളെക്കൊണ്ട് നിറഞ്ഞ ആ കടൽത്തീരത്തെ കൺവെൻഷൻ സെന്ററിൽ വെച്ച് അവർ കണ്ടുമുട്ടി. വായാടിയായ അവന്റെ നിർത്താത്ത സംസാരത്തിന്റെ ഇടയിൽ അന്ന് ആദ്യമായി പരിചയപ്പെട്ട സുഹൃത്ത് സ്വന്തം ഊരും പേരും പറഞ്ഞു. "ഞാൻ കോഴിക്കോട് തിരുവമ്പാടി ആണ്. നിങ്ങളുടെ ലീഗിന്റെ മോയിൻകുട്ടി ഹാജിയാണ് ഞങ്ങളുടെ എം എൽ എ ". അവൻ തിരിച്ചു ചോദിച്ചു "അതെങ്ങനെയാ ആ പാര്‍ട്ടി എന്റേതാകുന്നത് ?". ഡോക്ടറും കളക്ടറും ആകുന്ന സ്വപ്നങ്ങൾ പങ്കുവെച്ചു വർത്തമാനം പറഞ്ഞ അവര്‍ ആ കടൽ തീരത്തു കൂടെ നടന്നു . നടന്ന് നടന്നു അവർക്കു പിരിയേണ്ട നിമിഷം അടുത്തു. അവന്റെ കയ്യിൽ തന്റെ അഡ്രസ് മാത്രം സമ്മാനിച്ചു ആ സുഹൃത്ത് വിടപറഞ്ഞു. വീട്ടിലോട്ടുള്ള യാത്രയിൽ അവന്റെ കയ്യിൽ ആ അഡ്രസ്സും മനസ്സിൽ സ്വപ്നങ്ങളും മുറുകെ പിടിക്കപ്പെട്ടു. വീട്ടിലെത്തി അവൻ നേരെ ഓടിയത് പോസ്റ്റ് ഓഫീസിലേക്കായിരുന്നു. കിട്ടാവുന്ന നീല ഇൻലന്റുകളെല്ലാം സ്വരൂപിച്ച് അവൻ അന്ന് മുതൽ എഴുതി തുടങ്ങി. അവനറിയാത്ത മലബാറിലെ ഏതോ ഒരു മലയോരഗ്രാമത്തിലെ ആ അഡ്രസ്സിലേക്കു ഓരോ ദിവസവും ഇന്ലന്ഡ് കത്തുകൾ അയക്കപ്പെട്ടു. സ്നേഹത്...