Posts

Showing posts from March, 2024

കൃഷ്ണനീതി

Image
ദ്വാപരനീതിയാം കൃഷ്ണജന്മത്തെ  ഭയന്നീടും നൃപൻ ദേവകീവസുദേവരെ തുറുങ്കിലടച്ചീടുകിൽ  സോദരാ, നിൻ കാരാഗൃഹത്തിൽ കൃഷ്ണനീതി പിറക്കും  നന്മ നിറഞ്ഞ നാം  യശോദനന്ദഗോകുലരായി  ആ കൃഷ്ണനീതിക്കു കരുതലിൻ കുടയാവാം  നന്മയുടെ അച്ചുതണ്ടാവാം  കംസധ്വംസകനാം ഭാരതനീതിയാം ആ കൃഷ്ണതിരിനാളത്തെ കെടാതെ കാക്കാം 

പുഴുക്കൾ (അൽത്താഫ്)

ഇരുൾ മൂടി കനിവില്ലാ അലിവില്ലാ നിൻ ഉലകം മറഞ്ഞീടിനാലും മാളോരേ മാളികമേൽ വാഴും ദന്തഗോപുരങ്ങൾ ഇടിഞ്ഞുവീഴും കിരാതൻ പുഴുക്കളെന്നു കരുതും നാം തുച്ഛമനുഷ്യരുടെ രോദനം അവന്റെ കണക്കൂട്ടലുകൾ തെറ്റിക്കും നാൾ കൈവരും പുഴുക്കളുടെ പ്രാക്കാൽ അവൻ പുഴുക്കും കാലം അവൻ കർമം അവനെ തേടിടും കാലം കാലം സാക്ഷിയാകും കാലം മാളോരേ സത്യമെന്ന സൂര്യതേജസ്സ് ഉദിച്ചുയരുന്ന പ്രതീക്ഷയാം മാരിവില്ലു തെളിഞ്ഞുകാണും മാനം ഉടൻ പുലരുന്ന കാലം വിദൂരമല്ല ചെങ്ങായി നിൻ നന്മ ഉണ്മ കെടാതെ കാക്കേണ്ടൂ മാത്രം