പുഴുക്കൾ (അൽത്താഫ്)
ഇരുൾ മൂടി
കനിവില്ലാ അലിവില്ലാ
നിൻ ഉലകം മറഞ്ഞീടിനാലും
മാളോരേ
മാളികമേൽ വാഴും ദന്തഗോപുരങ്ങൾ ഇടിഞ്ഞുവീഴും
കിരാതൻ പുഴുക്കളെന്നു കരുതും നാം തുച്ഛമനുഷ്യരുടെ
രോദനം അവന്റെ കണക്കൂട്ടലുകൾ തെറ്റിക്കും നാൾ കൈവരും
പുഴുക്കളുടെ പ്രാക്കാൽ അവൻ പുഴുക്കും കാലം
അവൻ കർമം അവനെ തേടിടും കാലം
കാലം സാക്ഷിയാകും കാലം
മാളോരേ
സത്യമെന്ന സൂര്യതേജസ്സ് ഉദിച്ചുയരുന്ന
പ്രതീക്ഷയാം മാരിവില്ലു
തെളിഞ്ഞുകാണും
മാനം ഉടൻ പുലരുന്ന
കാലം വിദൂരമല്ല ചെങ്ങായി
നിൻ നന്മ ഉണ്മ കെടാതെ കാക്കേണ്ടൂ മാത്രം
Comments
Post a Comment