പ്രണയം (അൽത്താഫ്)


വാകമരവീഥിയിൽ കൈപിടിച്ചതും 

നാണമലിഞ്ഞ ചിരി തേടി വന്ന പൂക്കളും 

സരികയിൽ നെറ്റിത്തടങ്ങളുരുമ്മിയതും 

ഒറ്റമുറിവീട്ടിൽ  കണ്ട സ്വപ്നങ്ങളും 

പറന്നകലുമ്പോൾ മിഴിനീരണിഞ്ഞതും 

വിടവാങ്ങലുകളിൽ  വിങ്ങിയതും 

സൂചിമുനയിലെ നിൻ  രോഷങ്ങളും 

സ്നേഹത്തിൽ  ചാലിച്ച രുചികളും 

കരൂഞ്ഞിയിലെ കണിക്കൊന്നകളും  

കുഞ്ഞിപ്പൊതിയേന്തി തേടിയ മിഴികളും 

പെയ്തൊഴിഞ്ഞു ഓടിയകന്നപ്പോഴും 

 പ്രിയർ അന്യരാകും  നിമിഷങ്ങളും 

അലയും ഹൃദയം തണൽ തേടും ദിനങ്ങളും 

കഥയിൽ പ്രണയം  തേടും പ്രിയനും 

Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ