ധനം (അൽത്താഫ് )
ഒരു പ്രൊമോഷൻ നഷ്ടപ്പെട്ടു എന്തിനാ ഈ സമ്പത്തും ധനവുമൊക്കെ എന്ന് സ്വയം ആശ്വസിക്കുന്ന എന്നോട് സുബൈദ അമ്മായി പറഞ്ഞു....
വേണം മോനെ, സമ്പാദിക്കണം
ഗദ്ദാമയായി ആയുഷ്കാലം മുഴുവനും നയിച്ചുണ്ടാക്കിയതെല്ലാം ബുദ്ധിമുട്ടനുഭവിക്കുന്നവര്ക്ക് എത്തിച്ചു കൊടുക്കാൻ ശ്രമിച്ചു തനിക്കായി ഒരു തുണ്ടു ഭൂമി പോലുമില്ലാത്ത, തനിക്കു എണ്ണിചുട്ടപ്പം പോലെ കിട്ടുന്ന ചെറിയ വരുമാനത്തിന്റെ നാലിൽ ഒന്ന് പൈസ മനസ്സിന് സമനില തെറ്റിയവരെ പുനരധിവസിപ്പിക്കുന്ന തെക്കുള്ള ഒരു ഉസ്താദിന്റെ ശരണലായത്തിനു ഏതവസ്ഥയിലും അയക്കുന്ന അമ്മായി എന്നെ ഒന്ന് തിരുത്തി
"മോനെ, നീ ഒത്തിരി സമ്പാദിക്കണം, പടച്ചോന്റെ പടപ്പുകൾക്കെല്ലാം ഉതകാൻ ..ആ സമ്പത്ത് കൊണ്ട് ഏറ്റവും കൂടുതൽ മനുഷ്യരെ കയ്യയഞ്ഞു സഹായിക്കാൻ വേണ്ടി സമ്പാദിക്കണം .
സുന്നത്ത് നോമ്പെടുക്കുന്ന തഹജ്ജുദും റവാത്തിബ് നമസ്കാരങ്ങളും ഒഴിവാക്കാത്ത ഓരോ ഇബാദത്തിലും അല്ലാഹുവിനോടുള്ള തികഞ്ഞ ഭയഭക്തിയോടെ അവനിൽ സർവ്വവും അർപ്പിക്കുന്ന പൊന്നമ്മായിയുടെ ആ മൊഴിമുത്തുകൾ എന്നിൽ അലിഞ്ഞു.
Comments
Post a Comment