മൈലാഞ്ചി (ഷാനു പറഞ്ഞ കഥ).




 "റൂഖീ", തൊടിയിൽ പടർന്നു പന്തലിച്ച   മരത്തിന്റെ കൊമ്പുകകളിക്കിടയിൽ നിന്ന് റുഖിയ്യ സുറുമയെഴുതിയ കണ്ണുകൾ കൊണ്ട് ചിരിച്ചു, അയൽവാസി ചോദിച്ചു, " "എന്തിനാണ് നീ ആ മൈലാഞ്ചി കൊത്തണത്?". റുഖിയ്യ മന്ദസ്മിതത്തോടെ പറഞ്ഞു,"ഏതെങ്കിലും മയ്യത്തിന് ഉപകരിച്ചോട്ടെന്നേ?" 

റുഖി ഒടിച്ചിട്ട മൈലാഞ്ചി കമ്പുകളുടെ നനവ് മാറുന്നതിനു മുന്നേ തന്നെ അവൾ മരണപ്പെട്ടു, അതേ മൈലാഞ്ചി കമ്പുകളാൽ നാട്ടപ്പെട്ട അവളുടെ സ്വന്തം ഖബറിന്റെ നനഞ്ഞ മണ്ണിൽ തന്റെ പ്രണയിനിയെ പറ്റി ആർത്തുകരഞ്ഞ മുസ്തഫയുടെ മുന്നിൽ ഖബറിലെ മൈലാഞ്ചി ചെടി മരമായി വളർന്നതിനൊപ്പം അയാൾ കുടിച്ചു കുടിച്ചു സ്വയം നശിച്ചു. വീട്ടുകാരുടെ നിര്ബന്ധവശാൽ രണ്ടാമത് കല്യാണം കഴിച്ച മുസ്തഫ ഓരോ സുഹൃത്ത്-സത്കാരത്തിലും തന്റെ റൂഖിയെ പറ്റി ഓർത്തു കരഞ്ഞു.. ഖബറിലോ പരലോകത്തോ റൂഖിയുടെ അടുത്ത് ഏറ്റവുമെളുപ്പം എത്താൻ കൊതിച്ച്  കരഞ്ഞും കുടിച്ചും മുസ്തഫ എളുപ്പം മരിച്ചു. തന്നെ റൂഖിയുടെ ഖബറിനരികെ തന്നെ മറമാടണം എന്ന് വസീയത്  ചെയ്തതിനു ശേഷം. അറം പറ്റിയ മൈലാഞ്ചികൊമ്പു  പോലെ.

Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ