കിളിക്കഥപാട്ട്
പറക്കമുറ്റിയ നാൾ മുതൽ
പ്രണയം തേടി ആൺകിളി
ഉയർന്നു പറന്നു
താഴ്ന്നു തിരിഞ്ഞു
വരിച്ചു നുണക്കവിൾകിളിയെ
ഇണയായി തുണയായി ആൺകിളി പെൺകിളി
ഇണങ്ങി പിണങ്ങി ഇളംകിളികൾ
കുഞ്ഞിക്കൂടുകെട്ടി
വെയിലിൽ തണലായി ഇരുവർ
തണുപ്പിൽ ചൂടായി ഇരുവർ
തന്നാലായതു തേടി നേടി
കൈകോർത്തു പ്രണയമിഥുനങ്ങൾ
കാറ്റടിച്ചു കൂടാടിയുലഞ്ഞു
മഴയില്ലാകാറ്റടിച്ചു
കൂടിനിടം കൊടുത്ത മരങ്ങൾ
ചില്ലൊരുക്കിയ മരങ്ങൾ
കൂടുലച്ചു
മഴയിലക്കാറ്റിൽ കൂടുലച്ചു
കിളിയച്ചി പറന്നകന്നു
അമ്മമരചില്ലയിലൊളിച്ചു
കൂടിനുചുറ്റും കിളിയച്ചൻ .
കൂകിക്കരഞ്ഞു കേണലഞ്ഞു
വാനം നോക്കി കേണു
വൻമരങ്ങളോട് കെഞ്ചി
മഴപെയ്യാക്കാറ്റു നിലച്ചു
കൂടിളകി പൊളിഞ്ഞിരുന്നു
ഒന്നുമറിയാഭാവത്തിൽ കിന്നാരം പറഞ്ഞു
കിളിയച്ചനോട് കിളിയച്ചി
കിളിയച്ചി അറിയാക്കളി ഏതോക്കിളി
ഇളംകാറ്റിലും കൂടിളകി
മരങ്ങൾ ചില്ല ചേർത്തു
തന്നെയും പിന്നെയും
കൂടുലഞ്ഞു കൂടിടിഞ്ഞു
ബന്ധുരബന്ധന കാരാഗ്രഹം
ബന്ധബാധ്യതകൾ കമ്പിയഴികളായി
ഓടിയകന്നു പറന്നലഞ്ഞു കിളിയച്ഛൻ
പ്രണയം തേടി വിണ്ണിലും മണ്ണിലും
പാമ്പിൻപൊത്തിൽ തീണ്ടി
കാക്കകൂട്ടിനോട് കുശുമ്പുകൂടി
മുകിൽമുകളിൽ പറക്കാൻ വെമ്പി
നീരരുവികളിൽ നീന്തി മുങ്ങിത്താണു
കൂടിനെ മറന്നു കൂട്ടരേ മറന്നു
ഒറ്റക്കിളിയായി അലയുംകിളിയായി
ആരുമില്ലാ കിളിയായി
അന്തവും കുന്തവുമില്ലാ കിളിയായി
പറക്കും വാനത്തിനു മേൽ
ചിറകു വിരിച്ചു ചങ്കുപൊട്ടിച്ചിരിച്ചു
Comments
Post a Comment