കുഞ്ഞിപ്പൊതി(അൽത്താഫ്)

ഓമലേ 
പൈതലേ 
സ്നേഹം മാത്രം ചാലിപ്പൂ
നിൻ തേൻമധുര അധരങ്ങളിൽ 
പൊന്നിൽ കുളിച്ചു നില്പുമീ 
നിൻ കുഞ്ഞിക്കണ്ണുകൾ   പൂട്ടിയുറങ്ങു 
ഓമലേ 
പൈതലേ 
ആകാശങ്ങൾ കനിവേകിയില്ലെങ്കിലും 
ഭൂമി വിരിമാറ് വിരിച്ചില്ലെങ്കിലും 
കാരുണ്യമായി 
നീതിയായി 
അരുമയായി  പൊന്നുമ്മകൾ തുരുതുരാ തരും 
കനിവാകൂ
അന്പാവൂ 
നൽനിനവുകൾ  നിൻ നെഞ്ചകം നിറയെ 
നിൻ കുഞ്ഞിക്കൈവിരലുകൾ പിടിക്കുമീ 
എൻ പ്രതീക്ഷയറ്റ കരങ്ങൾ
എൻ കിനാവുവറ്റിയ  ഹൃദയതടാകത്തിൽ 
നന്മയായി ഒഴുകിനിറയൂ 
ഓമലേ 
പൈതലേ 
ഈ ഉലകിൽ  നീ പറന്നുയരൂ 
കനിവില്ലാ ആകാശങ്ങൾക്കും മേലെ 
മാറുവിരിക്കാ ഭൂമിക്കും  മേലെ 
കനിവിൻ താരകമാവൂ 
പ്രകാശം പരത്തും  കാരുണ്യനക്ഷത്രമാവൂ 
ഓമലേ 
പൈതലേ 
  
 

Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ