Humdum हमदम സഖാ
हसीं सितारों की झलक में गिरफ़्तार था
घने धुप में सूरज से खफा था
तब सवेरे की उम्मीद याद नहीं रही
शाम की तसल्ली भी नज़र नहीं रही
टिमटिम तारे हर रात के मेहमान थे
हर दिन मुस्ताखिल मयस्सर सूरज ही था
मेरे मौला,
तू ने मेरे लिए क्या चुना, वो तो साबित क़दम
हमदम ने मूह फेर लिया, सुनसान आसमान तले
വിസ്മയിപ്പിക്കും വാനനക്ഷത്രങ്ങളിൽ മന്ത്രമുഗ്ദ്ധനായി
രാവുകളെ താരകങ്ങളെ ഞാൻ പ്രണയിച്ചു
ഉച്ചിക്കുമുകളിൽ ഉദിച്ചുയരുന്ന സൂര്യനോട് എനിക്കെന്നും അനിഷ്ടമായിരുന്നു
പ്രഭാതം തരും പ്രതീക്ഷയും സന്ധ്യ തൻസാന്ത്വനവും
ഞാൻ അനായാസം വിസ്മരിച്ചു
മിന്നിത്തിളങ്ങുന്ന താരകങ്ങൾ വിരുന്നെത്തുന്ന രാത്രികളിൽ
ആണ്ടുപോയ ഞാൻ
സുര്യനാം ശാശ്വതസത്യത്തെ തിരിച്ചറിഞ്ഞീടുമ്പോൾ വൈകിപ്പോയിരുന്നു
മുഖം തിരിഞ്ഞു നിൽപ്പൂ ,സഖാ, ഇരുളിൽ മുങ്ങിത്താഴും സർവ്വസ്വം
Comments
Post a Comment