മൗനം (അൽത്താഫ് )


ഇരൈവൻ ചരട് വലിക്കും പാവക്കളികളിൽ 
ഞാണിന്മേൽ  ഊഞ്ഞലാടുമവൻ 
താളവട്ടങ്ങളിൽ തെറ്റും താളലയങ്ങളിൽ 
തുണയില്ലാ അനാഥനാമവൻ 

ആർത്തിരമ്പും ചിരിക്കടലിൽ 
കാൽകൾ നനച്ചിടും 
അവനിലൊഴുകാൻ 
വെമ്പും ഉപ്പളങ്ങൾ

ആർക്കും തിരിയാ  അവൻമൊഴി കേൾക്കും 
നിൻ കണ്ണുകളിൽ ഉരിയാടാ ഉത്തരങ്ങൾ 
തവ മൗനം സാന്ത്വനം 
തവ മന്ദസ്മിതം സാഫല്യം 

മൗനം (അൽത്താഫ് )

Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ