നിർവ്രതി(അൽത്താഫ്)

വയനാടൻ മലഞ്ചെരുവുകളിലെ ആ ഫെറോന പള്ളിയുടെ വെളിയിൽ വിശ്വാസികൾ ഭക്തിപൂർവം ഓസ്തി സ്വീകരിക്കുന്നതു    കണ്ടുകൊണ്ടിരിക്കുമ്പോൾ  ഞാൻ മറന്നു കളഞ്ഞ എന്നിലെ എന്തിനെയോ  ഞാൻ  തിരിച്ചറിയാനാണ്  ആ പാതിരാ ക്രിസ്തുമസ് കുർബാനക്ക് അതിഥിയായി എത്തിയത് എന്ന് എനിക്ക് മനസ്സിലായില്ല.

കൂപ്പണുകളും സമ്മാനങ്ങളും പങ്കു വെക്കുന്ന, ഡിജെ സംഗീതത്തിന്റെ മുട്ടുകളിൽ  കുട്ടികൾ ആനന്ദനൃത്തം ചവിട്ടുന്ന, അമ്മമാർ പട്ടുസാരി ഉടുത്തു തലമറച്ചു പ്രാർത്ഥനാപൂർവ്വം മുട്ടിപ്പായി പ്രാർത്ഥിക്കുന്ന കരോൾ സംഗീതവും കൊയർ പാട്ടുകളും ആർദ്രമാകും ആ ക്രിസ്തുമസ് രാവിൽ ആ കൂട്ടത്തിന്റെ ഇടയിൽ നിന്ന് തൂവെള്ള കുപ്പായമിട്ട്  ഒരു കന്യാസ്ത്രീ അമ്മ എന്റെ അരികെ ചിരിതൂകി ഓടിയടുത്തു. "മോൻ ഈശോയെപ്പോലെയുണ്ട് ". എന്ത് മറുപടി പറയണം എന്ന്  അറിയാതെ  ഞാൻ നിൽക്കുന്ന സമയത്തു എന്റെ മനസ്സിലേക്ക് വിസ്‌മൃതിയിലേക്കു പോയ ആ രണ്ടു പേര് തിരിച്ചു വന്നു. സിസ്റ്റർ മെർലിനും സിസ്റ്റർ തെരേസയും

 മൂന്നാം വയസ്സിൽ ലത്തീൻ അച്ചന്മാർ നടത്തുന്ന ലിറ്റിൽ ഫ്ലവർ  കോണ്വേന്റിന്റെ  അങ്കണത്തിൽ തറവാട്ടിലെ ബാല്യത്തിൽ നിന്ന് വലിച്ചു കൊണ്ട് ചേർത്ത ഔപചാരിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രത്തിനോടുള്ള അതിയായ ദേഷ്യവും സങ്കടവും കൊണ്ട്   ഓട്ടോ വന്ന വഴിയെല്ലാം കരഞ്ഞു വന്ന ഞാൻ അതിന്റെ പരകാമ്യത്തിൽ   കരഞുകൂവി കൊണ്ടിരിക്കുമ്പോൾ  ആ രണ്ടു മാലാഖമാർ എന്റെ മുന്നിൽ ഓടിയെത്തി. എന്നെ തലോടി സ്നേഹിച്ചു എന്നെ ചിരിപ്പിച്ചു.  എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഡാൻസ് പഠിപ്പിച്ചു, സ്റ്റേജിന്റെ മേൽ സർവധൈര്യത്തോടെയും നിന്ന് പ്രസംഗിക്കാനും പാടാനും അവർ പ്രേരിപ്പിച്ചു. പഠിക്കാൻ ഇഷ്ടമുണ്ടാക്കി തന്നത്  അവരാണ്. അനന്തമായ മാതൃത്വം നിറഞ്ഞ അവരുടെ അരികിൽ പള്ളിയിൽ മുട്ടിപ്പായി നിൽകുമ്പോൾ അവർക്ക് ഈ ലോകത്തിൽ സ്വന്തമായി ഉള്ള ഒരേ ഒരു കർത്താവിൽ അലിഞ്ഞു ചേരുന്നത് ഞാൻ കണ്ടിട്ടുണ്ട്.  എന്റെ ഉമ്മിയും ഉപ്പയും ഒന്നൊന്നര മണികൂറോളം വൈകിയിട്ടാണ് സ്കൂളിൽ നിന്ന് എന്നെ കൊണ്ടുപോകുമെന്നതിനാൽ എന്നെ സ്കൂൾ വിട്ടതിനു ശേഷം മഠത്തിൽ കൊണ്ട് പോയി കൂടെയിരുത്തി കളിപ്പിക്കുകയും ഒരിക്കലും പിന്നെ എനിക്ക് കിട്ടാത്ത രുചിയേറിയ എലയടകളും കൊച്ചി ഭാഗത്തെ പലഹാരങ്ങളും തരുമായിരുന്നു. എന്റെ തലയിലൂടെ തടവി ഉപ്പയുടെ കൂടെ കയറ്റിവിടുമ്പോൾ ആ അമ്മമനസ്സിനെ ഞാൻ തിരിച്ചറിഞ്ഞിരുന്നു.  അവരുടെ ഓർമ്മകളിൽ ആഴ്‌ന്നു ക്രിസ്മസ് മരത്തിന്റെ അരികിൽ ഇരിക്കുമ്പോൾ സെന്നിന്റെ അയൽവാസികൾ ആയിരുന്ന മൂന്ന് പെൺകുട്ടികൾ എന്റെ അരികിൽ എത്തി നോക്കുന്നുണ്ടായിരുന്നു.  ഇവരുടെ കഥകൾ അവൻ എവിടെയോ പറഞ്ഞതായി ഞാൻ ഓർത്തെടുത്തു.   അതിൽ രണ്ടു സഹോദരിമാർ  ഐഡന്റിക്കൽ ഇരട്ടകൾ ആയിരുന്നു. എന്നാൽ അവരുടെ മുഖവ്യത്യാസം എന്നെ അമ്പരപ്പിച്ചു. അച്ഛൻ ഇട്ടേച്ചു  പോയ കുട്ടികളെ കൂലിപ്പണിയെടുത്താണ് 'അമ്മ വളർത്തിയത്. അവരെ അധികമാരും ശ്രദ്ധിക്കാതെ നില്കുന്നത് കണ്ടു നഴ്സിംഗ് പഠിക്കുന്ന അവർക്കു വേണ്ടി ഒരു മെഡിക്കൽ ക്വിസ് ഞാൻ നടത്തി. കുട്ടികൾ കൂടുതൽ ചുറ്റിനും കൂടി തുടങ്ങി. ആ കന്യാസ്ത്രീ 'അമ്മ എന്നെ ശ്രദ്ധയോടെ നോക്കുന്നുണ്ടായിരുന്നു.  ആ മൂവർ സഹോദരിമാർ വളരെ ഉത്സാഹത്തോടെ ശരിയുത്തരങ്ങൾ പറയുന്നത് കേട്ടു ഞാൻ സന്തോഷപൂർവം അവർക്കു ഒരു സമ്മാനം ഉറപ്പുകൊടുത്ത് ഇറങ്ങുമ്പോൾ ആ കുട്ടികൾ എന്നെ പള്ളിയിൽ നിന്ന് പോകാൻ  അനുവദിക്കുന്നില്ലായിരുന്നു ഇരട്ടകളിൽ ഒരുവൾ എന്നെ സ്നേഹത്തോടെ  നോക്കി നില്കുന്നതായിരുന്നു. പിന്നീടു അവൾ ഒരു ബ്രെയിൻ ട്യൂമറും ഒത്തിരി വേദനകളും അതിജീവിച്ചു സഹോദരങ്ങൾ പഠിക്കുമ്പോൾ നാട്ടിൽ  നിൽക്കേണ്ടി വന്നവളായിരുന്നു എന്ന് ഞാൻ അറിഞ്ഞു. സമ്മാനമായി തിരിച്ചുവരാം എന്നു ഉറപ്പു പറഞ്ഞു ആ പള്ളിമുറ്റത്തിൽ നിന്ന് ഇറങ്ങുമ്പോൾ ഞാൻ എവിടെ നിന്നോ ഉയർന്നതായി എനിക്ക് തോന്നി. കുടുംബത്തോടെ പൊന്നാനി വല്യജുമുഅത് പള്ളിയിലെ മട്ടുപ്പാവിലെ ഓത്തുപള്ളിയിലെ യതീംകുട്ടികൾക്കും  അല്ലാത്തവർക്കും നടത്തിയ ആ ക്വിസ്‌സിനു ശേഷം മധുരം വിളമ്പി കിട്ടിയ സന്തോഷത്തിന്റെ അത്രേയൊ കൂടുതലോ ആ നിഷ്കളങ്കരായ  കുട്ടികൾ ഉത്തരം പറയുമ്പോളും അവർക്കു ഒരു ശോഭനഭാവി ആശംസിക്കുമ്പോളും എനിക്ക് നിർവ്രതി അടയുന്നുണ്ടായിരുന്നു. 


സ്നേഹത്തിലും കാരുണ്യത്തിലുമാണ്  ദൈവാംശം എന്ന നിർവ്രതി. 


  

 


   

Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

മിണ്ടാപ്രാണികൾ

രസ-തൈരുവടകൾ