ഉത്തമപുത്രൻ (അൽത്താഫ് )
ബാംഗ്ലൂരും കോഴിക്കോടും കാസറഗോഡും ജ്യൂസ് മേക്കറായും വൈറ്ററായും സ്വന്തം മൂത്താപ്പയുടെ കടയിൽ മുഴുവനും ദിവസം തുച്ഛശമ്പളത്തിന് സഹായിയുമായി പണിയെടുത്തിട്ടും കിട്ടുന്നത് എല്ലാം സ്വന്തം ഉമ്മയുടെ കൈയിൽ കൊണ്ടുകൊടുക്കുന്ന അവൻ ഒരു നല്ലഭക്ഷണമോ നല്ല കുപ്പായമോ കൊതിച്ച ദിവസങ്ങളുണ്ട്. അവൻ സ്വന്തം ചിലവിലാണ് എംബിഎ കരസ്ഥമാക്കിയത്. എംബിഎ പഠനസമയത്തു വൈകിട്ട് ജോലി ചെയ്തിരുന്ന കടയിൽ കുടുംബാവശ്യത്തിനായി നാട്ടിലോട്ട് വിളിച്ചു വരുത്തിയപ്പോൾ അവധിയെടുത്തതിന് സൂപ്പർമാർകേറ്റ് ഉടമ രായ്‌ക്കുരായ്മാനം ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടു. ആ രാത്രി അവൻ നഗരത്തിന്റെ വഴിവെക്കുകളിൽ കരഞ്ഞു തീർത്തപ്പോൾ വീട്ടുകാർ ചോദിച്ചത്, "അനക്ക് അന്റെ കാര്യം നോക്കിക്കൂടെ" എന്നാണു
ഏതു തരം കളറും ഏതു കുനാഫയും വാങ്ങിച്ചുകൊടുക്കണമെന്നു അറിയാമായിരുന്ന അവന്റെ ഇഷ്ടനാണിഷ്ടങ്ങൾ ആരും അന്വേഷിച്ചില്ല.സ്വന്തം പഠനത്തിനായി എച്ചിൽ-പാത്രം വരെ കഴുകിയ ഉശിരില്ലാത്ത തടിമിടുക്കുമില്ലാത്ത അവന്റെ കഷ്ടപ്പെട്ട് കിട്ടിയ രണ്ടു ലക്ഷം രൂപ വെച്ചാണ് ഉപ്പ സ്വന്തം ബിസിനസ് പരീക്ഷണം ചിന്തിക്കുന്നതു തന്നെ. .പള്ളി പുനര്നിര്മാണത്തിനു ഒന്നും തിരിച്ചു ചോദിക്കാത്ത അവന്റെ പൈസ വേണം. അവൻ കുട്ടികാലത്തു അനുഭവിച്ചു തീർത്ത പീഡനങ്ങളൊന്നും ഇവരാരും അറിഞ്ഞില്ല. കുടുംബത്തിലെ മൂത്ത ആൺ-തരിക്കു കരയാൻ അവകാശമില്ലല്ലോ. ഉപ്പ അയക്കുന്ന പൈസ ഉണ്ടായിട്ടും ബുദ്ദിമുട്ടു കാലത്തു ഉണ്ടായ അവനെ വീട്ടിലെ മൂത്താപ്പയുടെ വല്യമക്കൾ ഉപയോഗിച്ച ആൺ-പെൺ കുപ്പായങ്ങളിട്ടാണ് വളർത്തിയത്.
കുടുംബത്തിലെ സ്നേഹനിധികൾ ഓരോതവണ അവന്റെ ചുമലിലെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഓര്മിപ്പിക്കുമ്പോൾ ഉണ്ടക്കണ്ണുരുട്ടി ചുണ്ടുകൾ കൂർപ്പിച്ചു അവന്റെ സ്വതസിദ്ധമായ ശൈലിയിൽ നിരതെറ്റിയ പല്ലുകൾ വെളുക്കനെ ചിരിച്ചുകൊണ്ട് പറയും, "എന്നാ അങ്ങനെ ആയിക്കോട്ടെ"
Comments
Post a Comment