സ്നേഹസമരം

കുന്നും ചെരിവും 
മലയും ആഴിയും 
നെല്ലും പതിരും 
നന്മയും തിന്മയും
ഉന്മാദവും വിഷാദവും
എല്ലാം നേടിയും നഷ്ടപ്പെടും  
ലാഭലോഭ  കാമതൃഷ്ണകളും 
കടന്നു അലഞ്ഞു 
അലഞ്ഞറിഞ്ഞീടുമീ പൊരുൾ 
നാം വാഴും ജനനമരണമദ്ധ്യേ ഈ വിനാഴി 
ഒരു സ്നേഹസമരം മാത്രമെന്നും
നമ്മിൽ നിന്നൊഴുകും 
രക്തബന്ധം കർമബന്ധം അതീതമാ 
കണക്കുപുസ്തകമില്ലാ  
സ്നേഹകാരുണ്യങ്ങളല്ലാതെ 
എല്ലാം എല്ലാം നശ്വരമെന്നും   
സ്നേഹം സ്നേഹം മാത്രമാണീ
അഖിലസാരമൂഴിയിലും

സ്നേഹസമരം (അൽത്താഫ്)   

Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

മിണ്ടാപ്രാണികൾ

രസ-തൈരുവടകൾ