അല്പവിരാമം (അൽത്താഫ്)
പ്രവാഹത്തിലെവിടെയോ ഒന്ന് ഇമയടഞ്ഞപ്പോൾ അല്പവിരാമം ആയിക്കോട്ടെ എന്ന് നിനച്ചു
ഞെട്ടിക്കുഴഞ്ഞെഴുന്നേറ്റു നോക്കിയപ്പോളറിഞ്ഞു
ദിനരാത്രങ്ങൾ കൊഴിഞ്ഞിരുന്നു
വൈകിട്ടുറങ്ങി കാണും സന്ധ്യപോൽ മൂടലിൽ
ജനാലക്കരികെ കറുത്ത മൂടുപടമണിഞ്ഞ ആ വിളിക്കാതെ വരും വെറുക്കപ്പെട്ട വിരുന്നുകാരൻ
വസന്തത്തിന് ഓർമ്മച്ചെപ്പ് അമർത്തിപ്പിടിച്ച് ശൈത്യത്തെ വരവേൽക്കാൻ ഞാനും ഇന്ന് തയ്യാറാണ്
Comments
Post a Comment