ദൈവങ്ങൾ(അൽത്താഫ് )
കാപ്പിക്കുരുവിരിച്ചിട്ട മുറ്റം താണ്ടി നിലവിളക്കിനുമുന്നിൽ രാമനാമം ജപിക്കുന്ന അമ്മയുടെ അരികിലൂടെ ഞാൻ അതിഥിമുറിയിലിരുന്നു. മുകളിലേക്ക് നോക്കിയപ്പോൾ ഭിത്തിയിൽ ഇല്ലാത്ത ദൈവങ്ങളില്ല. ശിവനും ശക്തിയും കൃഷ്ണനും മുത്തപ്പനും വേട്ടക്കൊരുമകനുമെല്ലാം അടങ്ങിയ ഒരു വലിയ പടയുടെ ഇടയിൽ മാർക്സിനെയും AKGയെയും കണ്ട ഞാൻ ഒന്നും കൂടി നോക്കി. ചില്ലലമാരയിൽ കണ്ട സിപിഐ എം ഭരണഘടനക്കരികെ ഒരു ക്രൈസ്തവപേരുള്ള പെണ്കുട്ടിയായുമായുള്ള ഒരു പയ്യന്റെ സേവ് ദി ഡേറ്റ് പോസ്റ്റർ കണ്ടു ഒന്ന് അമ്പരക്കുന്ന എന്നെ നോക്കി അയാൾ പറഞ്ഞു, "അത് അനിയനാ". സ്നേഹം മാത്രം അനുഭവിച്ചറിഞ്ഞ ആ മനുഷ്യന്റെ അടുത്ത് നിന്ന് പ്രാണായാമവും സൂര്യനമസ്‍കാരവും പഠിക്കാൻ വന്ന ഞാൻ എന്റെ വൈരുദ്ധ്യാത്മക ഭൗതികവാദം ചോദ്യം അങ്ങ് ചോദിച്ചപ്പോൾ പറഞ്ഞത് ഒരു വാക്ക് മാത്രം. "എല്ലാം മനുഷ്യത്വം "

Comments
Post a Comment