കുറച്ചേറെ നാളായി എന്തെങ്കിലും എഴുതിയിട്ടു. റൈറ്റേഴ്സ് ബ്ലോക്ക് എന്നൊക്കെ പറയാൻ ഞാനൊരു റൈറ്റർ ഒന്നുമല്ലല്ലോ. ആത്മകഥാംശമുള്ള "പിണർമരത്തണലിൽ ' എഴുതി എങ്ങനെയുമൊക്കെ ഒന്ന് പ്രസാധനവും പ്രിന്റിങ്ങും പ്രൊമോഷനുമൊക്കെ തട്ടിയും മുട്ടിയും ഒപ്പിച്ചും ചെയ്തിട്ട് ഈയുള്ളവൻ കുഴഞ്ഞു. ഒന്നാമത് ഇതെല്ലാം ഏറിയ പങ്കും ഞാൻ തന്നെ ചെയ്യണം എന്ന് വെച്ചാൽ അല്പം കഷ്ടമല്ലേ . എന്റെ കടിഞ്ഞൂൽ കൃതി ആരെങ്കിലും വായിക്കണം എന്ന് കരുതിയത് ഒരു അതിമോഹം പോലെ തോന്നി. പിന്നെ പലരും ചോദിച്ചു. പുസ്തകത്തിന്റെ ഫൈനാൻഷ്യൽസ് ഒക്കെ എങ്ങനെ എന്ന് ചോദിച്ചു. വായിക്കപ്പെടണം എന്നതായിരുന്നു വാങ്ങിപ്പെടണം എന്നതിനേക്കാൾ എന്റെ ആഗ്രഹം. അത് കൊണ്ട് ആ വഴിക്കങ്ങനെ ഞാൻ നോക്കിയില്ല. പക്ഷെ ഒരു വിഷമം , എന്റെ കാലക്കേടിനു പ്രിന്റ് ചെയ്തു വന്നപ്പോഴത്തേക്കു കലശലായി അക്ഷരതെറ്റുകള്‍. വാക്കുകള്‍ പലയിടങ്ങളില്‍ ചേര്‍ന്ന് വന്നത് പോലെ. പിന്നെ ഒരു കഥാപാത്രം വായിച്ചിട്ട് പറഞ്ഞു , “എന്റെ ജാതി പേര് മാറി പോയി”. ക്ഷമിക്കണം , കഥാപാത്രത്തിന്റെ കഥയൊഴുക്കില്‍ കക്ഷി പറഞ്ഞ വിവരങ്ങള്‍ അതേപടി എഴുതിയപ്പോള്‍ ഞാന്‍ ഓര്‍ത്തില്ല “ ജാതി പറയരുത്, ജാതി ചോദിക്...
പടിഞ്ഞാറേ കോട്ടയിലെ വെങ്കടേഷ് ഭവനിലെ ബോർഡിൽ അടയ്- -അവിയലിനു താഴെ തൈര് വടയും റവ കേസരിയും കണ്ടിറങ്ങിയ അവൻ അടുത്തുള്ള ഒരു ചെറിയ കടയിലെ രസവട കഴിക്കാനായി പോകാൻ തിടുക്കമായിരുന്നു. അവന്റെ പരേതനായ മുത്തശ്ശന്റെ തിമിരം നിറഞ്ഞിട്ടും തീക്ഷണവും തിളക്കവുമുള്ള വെള്ളാരം കണ്ണ് പോലെയുള്ള കണ്ണുകളുള്ളതും അദ്ദേഹത്തിന്റെ പോലെ ഗൗരവം നിറഞ്ഞ മുഖത്തോട് അതീവ സാമ്യവും ഉള്ള തീരെ സംസാരിക്കാത്ത പൂണൂലിട്ട ഒരു "താത്താ" നടത്തുന്ന ചെറിയ ഒരു ഇഡലി ദോശ കട. രുചിയിൽ പ്രത്യേകിച്ച് ഒരു അസാധാരണത്വം ഒന്നുമില്ലാത്തതുമായ ആ രസവടയോ ഇഡ്ഡലി-സാമ്പാറോ ഓർഡർ ചെയ്യുമ്പോൾ അവൻ എന്തോ ആ വൃദ്ധ തമിഴ് ബ്രാഹ്മണന്റെ മുഖത്ത് നോക്കാൻ മടിച്ചു. ചിരഞ്ജിവി സൗഭാഗ്യവതിയാം ആശംസിക്കപ്പെടുന്ന ദമ്പതികളുടെ പേര് എഴുതപ്പെട്ട കല്യാണങ്ങളിൽ കൊടുക്കപ്പെടുന്ന ഒരുതരം തുണിസഞ്ചി കയ്യിൽ തൂക്കി ഒരു ഷർട്ട് വലിച്ചു കയറ്റി അവിടെ നിന്ന് ഇറങ്ങുന്ന ആ താത്താവിനെ ഓരോ പ്രാവശ്യം അവൻ ഒരു ഭയഭക്തിയോടെ നോക്കി. പദ്മനാഭദർശനത്തിനുള്ള കസവുമുണ്ടുകളും പൂജാ...
ഐ ഐ എമ്മിലെ കോ-എഡ് ഹോസ്റ്റലിലെ ബാത്റൂമിൽ നിന്ന് കുളിച്ചു വുളു എടുത്ത് മേല്മുണ്ടില്ലാതെ കൈലി മുണ്ടുമുടുത്ത് ഹോസ്റ്റൽ റൂമിലേക്ക് ആരും കാണാതെ ഓടിക്കയറുമ്പോൾ കതകിന്റെ മുന്നിൽ തന്നെ കാണും അവൾ . കറുപ്പും വെളുപ്പും നിറത്തിലെ ഒരു ശ്വാനസുന്ദരി. എന്റെ രണ്ടുവർഷം ജൂനിയർ ആയ ഐശ്വര്യ രാമസുന്ദരം വളർത്തുന്ന ആ പട്ടിയെ "പട്ടി" എന്ന് വിളിക്കാൻ തന്നെ ആ അയ്യർ മാമിയാർ മൃഗസ്നേഹി അനുവദിക്കില്ലായിരുന്നു. എന്റെ കുറെയേറെ ചെരുപ്പുകൾ കടിച്ചുമുറിച്ച അവളെ (ആ ശ്വാനസുന്ദരിയെ ) കാണുമ്പോൾ തന്നെ ഞാൻ ഓടുമായിരുന്നു. കക്ഷി തൊട്ടാൽ ഏഴു തവണ കുളിക്കണമെന്നോ നനയ്ക്കണമെന്നോ ഒരു കർമശാസ്ത്രനിയമം കുട്ടിക്കാലം മുതൽ കേട്ട് വന്ന എനിക്ക് പട്ടികളോട് എങ്ങനെ പെരുമാറണം എന്ന് അറിയില്ലായിരുന്നു. ഞാൻ ഇന്റേൺഷിപ് ചെയ്ത സ്ഥാപനം നടത്തുന്ന അഭിഭാഷകരായ നാഗശൈല- സുരേഷ് ദമ്പതികളുടെ ചെന്നൈ നീലാങ്കരായിയിലെ വീട്ടിൽ ചർച്ചക്കായി പോയപ്പോൾ അവരോടും അവരുടെ സഹോദരപുത്രനായ ബാലന്ത്രപു തനയോടും സംസാരിച്ചിരുന്നു നല്ല വൈകിപ്പോയി. സുരേഷ് സർ കിടക്കാനായി മാടിയിലെ റൂം തുറന്നു തന്നപ്പോൾ എന്റെ റൂം മേറ്റിന്റെ സ്നേഹം ക...
Comments
Post a Comment