മാട്ടൂൽ (അൽത്താഫ് )

ഏഴിമല കണ്മുന്നിൽ ഉയർന്നു നിൽക്കും 

മാട്ടൂലിന് കാറ്റാടികൾ ഓരം ചേർക്കും 

കുപ്പവും വളപ്പട്ടണവും ആഴിയിലമരും മുന്നേ ഇണ ചേരും 

സാഗരം ഇത്രമേൽ  സുന്ദരിയാവും

മണൽത്തരികൾ മുത്തും പവിഴവുമാകും

ഞാൻ എന്നോടും

കടലിനോടും ഏഴിമലയോടും പുഴകളോടും

മാട്ടൂലിനോടും മാടായിയോടും പഴയങ്ങാടിയോടും

സ്വകാര്യം പറയും ഏകാന്തം 

തെയ്യങ്ങളും തോറ്റംപാട്ടുകളും വെള്ളാട്ടങ്ങളും നിറഞ്ഞാടി 

തറയും തിറയും ചിറയും കടന്നു തിര തേടി 

ഒഴുകിവരും മനം മയക്കിടും മാടായിക്കാറ്റ്  

ഉച്ചിക്കുമേൽ ഉച്ചവെയിലിലും ഉറിഞ്ഞാടും ഈ മോഹനിദ്രാമുഹൂർത്തം 












Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ