മുഖം (അൽത്താഫ് )


അരങ്ങുകളിലെല്ലാം ആടി തിമിർത്ത് കൊണ്ടിരുന്നു അവൻ.  തിരശ്ശീലകളിൽ  നിറഞ്ഞാടുന്ന  അവനോടുള്ള ആരാധന മൂത്ത്‌ സദസ്സുകളിൽ നിന്നോടിയെത്തി അവനെ നോട്ടുമാലകൾ കൊണ്ട് ഹാരാർപ്പണം ചെയ്യുന്ന  ഒരു ആരാധകനുണ്ടായിരുന്നു. 

ഗ്രീൻ റൂമുകളിൽ തന്നെ തികഞ്ഞ ആരാധനയോടെ നോക്കി നിൽക്കുന്ന ആരാധകന്റെ സ്നേഹ-ഭക്തികളിൽ  ധന്യനായി ഒരിക്കൽ വരുംവരായ്കൾ  തീരെ  ചിന്തിക്കാതെ അവൻ തന്റെ പൊയ്‌മുഖം അങ്ങ് അഴിച്ചു വെച്ചു.  അവൻ  തന്റെ അരുമയായ  ആരാധകനെ മുഖം മൂടിയില്ലാതെ തന്റെ സ്വത്വത്തെ പരിചയപ്പെടുത്തി 

തൽക്ഷണം ആരാധകന്റെ മുഖമുകുരത്തിൽ  മിന്നിമാഞ്ഞു തെളിഞ്ഞു വന്ന നവരസങ്ങളിൽ അവസാനത്തെ സ്ഥായിഭാവം  ബീഭത്സം മാത്രം,


Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ