മാരനും മാരിയും (അൽത്താഫ്‌)

കാത്തിരുന്നു കാത്തിരുന്നു കാണും
  
മഴമേഘമാരനെ പുൽകാൻ വെമ്പിനിൽക്കും
സഹ്യാദ്രിയാം പുതുക്കപ്പെണ്ണേ!
നിൻ നിത്യഹരിതസൗന്ദര്യമെല്ലാം 
അവൻ വിരിയിക്കും നാണമലരല്ലോ  
അവന്റെ പ്രണയമായി പെയ്തിറങ്ങും 
മാരിയില്ലാതെ അവളില്ലാതെയായി  
മഴയില്ലാതെ മലയില്ലാതെയായി 
മലയാളവുമില്ലാതെയായി  
അവനില്ലാ വിരഹത്തിൽ  
വെണ്ണീറായി വിണ്ടുകീറിടുമെന്നു
ഭയന്നുവരണ്ടു    
അവൻ കൊടുമ്പിരികൊണ്ടുപെയ്യും  
രോഷപ്പേമാരിയിൽ  ഊളിയിട്ടില്ലാതായാലും  
ഇടവവാതിൽക്കൽ മാരനെ കാത്തിരിക്കും    
പ്രണയിനി സഹ്യാദ്രിപെണ്ണ് അവൾ  
 
 


Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ