Posts

Showing posts from November, 2023

കുഞ്ഞിപ്പൊതി(അൽത്താഫ്)

ഓമലേ  പൈതലേ  സ്നേഹം മാത്രം ചാലിപ്പൂ നിൻ തേൻമധുര അധരങ്ങളിൽ  പൊന്നിൽ കുളിച്ചു നില്പുമീ  നിൻ കുഞ്ഞിക്കണ്ണുകൾ   പൂട്ടിയുറങ്ങു  ഓമലേ  പൈതലേ  ആകാശങ്ങൾ കനിവേകിയില്ലെങ്കിലും  ഭൂമി വിരിമാറ് വിരിച്ചില്ലെങ്കിലും  കാരുണ്യമായി  നീതിയായി  അരുമയായി  പൊന്നുമ്മകൾ തുരുതുരാ തരും  കനിവാകൂ അന്പാവൂ  നൽനിനവുകൾ  നിൻ നെഞ്ചകം നിറയെ  നിൻ കുഞ്ഞിക്കൈവിരലുകൾ പിടിക്കുമീ  എൻ പ്രതീക്ഷയറ്റ കരങ്ങൾ എൻ കിനാവുവറ്റിയ  ഹൃദയതടാകത്തിൽ  നന്മയായി ഒഴുകിനിറയൂ  ഓമലേ  പൈതലേ  ഈ ഉലകിൽ  നീ പറന്നുയരൂ  കനിവില്ലാ ആകാശങ്ങൾക്കും മേലെ  മാറുവിരിക്കാ ഭൂമിക്കും  മേലെ  കനിവിൻ താരകമാവൂ  പ്രകാശം പരത്തും  കാരുണ്യനക്ഷത്രമാവൂ  ഓമലേ  പൈതലേ      

സ്നേഹസാഗരം (അൽത്താഫ് )

കാൽക്കീഴിൽ മണ്ണൂർന്നിറങ്ങും ദിനങ്ങളിൽ  വിണ്ണിൽ താരകങ്ങളില്ലാ രാവുകളിൽ  സ്വർഗ്ഗാവകാശികൾക്കിടയിൽ  ഹതാശനാകും  അമലുകൾ വിരിയുമീ ഉദ്യാനത്തിൽ കള്ളിമുള്ളാകും    എൻ ശ്രുതിചേരാ പാരായണങ്ങളിൽ എൻ ആത്മഗതങ്ങളിൽ നിൻ ദിക്ർ മാത്രം  എൻ സുജൂദുകൾ വിരളമെങ്കിലും  എൻ മുസ്വല്ലകൾ ഈറനറിയും      എൻ ഉള്ളകം നിന്നെ തിരയും  നീയില്ലാതെ ഞാനുമില്ല ഞാനല്ലാത്തതുമില്ല  നീ എനിക്കില്ലെങ്കിൽ എനിക്കല്ലാതെ ആർക്കുമില്ല  നങ്കൂരമില്ലാ നൗകയുണ്ടോ  ലക്ഷ്യമില്ലാ മുസാഫിറുണ്ടോ  മുഹബ്ബത്തില്ലാ  മജ്നുവുണ്ടോ  നന്മയിലും നീ  തിന്മയിലും നീ  വിശ്വാസവും നീ  അവിശ്വാസവും നീ  ഖൽബകത്തിനും ചാരെ  ഹൽഖിനും അരികെ  യാ റബ്ബേ നീ  അനന്തസ്നേഹസാഗരം 

Madaar/Orbit- Trilingual

Pairon Tale Zameen Nahi  Upar Umeed ke Taare Nahi Munafiq hain Mahshara  Avval-e-Amal Muqabla-e-Jannat Apne Gireban Kam Paraye Aaib Eham Tilawat mein Tajweed nahi, Meri Zikr Mukhlis  Sajada Naayab to Sahi, Ashk bhara Mera Janamaaz Dil ki Talab, Tujhe  Paane ki Meri Justajoo  Sayarah Madaar ke Bin Kashti Langar ke Bin Aashiq Ishq ke Bin Musafir Manzil ke Bin Gunah mein bhi Tu Sawab mein bhi Tu Kufr mein bhi Tu Imaan mein bhi Tu Mere Aaqa Mere Khudaya ------------------------------------- When Earth beneath disappears When stars of hope disappear  When your people turn hypocrite To be the first past the post in amassing good deeds and to secure paradise Looking at the other's vulnerabilities than own possibilities May be the recital is not so perfect, but your remembrance is sincere May be prostration is not frequent, but the carpet is wet The mind terribly wants to be with you, my search it is What is planet without orbit What is boat without anchor What is ...

കിളിക്കഥപാട്ട്

പറക്കമുറ്റിയ നാൾ മുതൽ പ്രണയം തേടി ആൺകിളി ഉയർന്നു പറന്നു താഴ്ന്നു തിരിഞ്ഞു വരിച്ചു നുണക്കവിൾകിളിയെ ഇണയായി തുണയായി ആൺകിളി പെൺകിളി ഇണങ്ങി പിണങ്ങി ഇളംകിളികൾ കുഞ്ഞിക്കൂടുകെട്ടി വെയിലിൽ തണലായി ഇരുവർ തണുപ്പിൽ ചൂടായി ഇരുവർ തന്നാലായതു തേടി നേടി കൈകോർത്തു പ്രണയമിഥുനങ്ങൾ കാറ്റടിച്ചു കൂടാടിയുലഞ്ഞു മഴയില്ലാകാറ്റടിച്ചു കൂടിനിടം കൊടുത്ത മരങ്ങൾ ചില്ലൊരുക്കിയ മരങ്ങൾ കൂടുലച്ചു മഴയിലക്കാറ്റിൽ കൂടുലച്ചു കിളിയച്ചി പറന്നകന്നു അമ്മമരചില്ലയിലൊളിച്ചു കൂടിനുചുറ്റും കിളിയച്ചൻ . കൂകിക്കരഞ്ഞു കേണലഞ്ഞു വാനം നോക്കി കേണു വൻമരങ്ങളോട് കെഞ്ചി മഴപെയ്യാക്കാറ്റു നിലച്ചു കൂടിളകി പൊളിഞ്ഞിരുന്നു ഒന്നുമറിയാഭാവത്തിൽ കിന്നാരം പറഞ്ഞു കിളിയച്ചനോട് കിളിയച്ചി കിളിയച്ചി അറിയാക്കളി ഏതോക്കിളി ഇളംകാറ്റിലും കൂടിളകി മരങ്ങൾ ചില്ല ചേർത്തു തന്നെയും പിന്നെയും കൂടുലഞ്ഞു കൂടിടിഞ്ഞു ബന്ധുരബന്ധന കാരാഗ്രഹം ബന്ധബാധ്യതകൾ കമ്പിയഴികളായി ഓടിയകന്നു പറന്നലഞ്ഞു കിളിയച്ഛൻ പ്രണയം തേടി വിണ്ണിലും മണ്ണിലും പാമ്പിൻപൊത്തിൽ തീണ്ടി കാക്കകൂട്ടിനോട് കുശുമ്പുകൂടി മുകിൽമുകളിൽ പറക്കാൻ വെമ്പി നീരരുവികളിൽ നീന്തി മുങ്ങിത്താണു കൂടിനെ മറന്നു കൂട്ടരേ മറന്നു ഒറ്റക്കിളിയായ...

കിളിക്കഥപാട്ട്

Image
  പറക്കമുറ്റിയ നാൾ മുതൽ  പ്രണയം  തേടി ആൺകിളി  ഉയർന്നു പറന്നു   താഴ്ന്നു തിരിഞ്ഞു  വരിച്ചു  നുണക്കവിൾകിളിയെ   ഇണയായി തുണയായി ആൺകിളി പെൺകിളി  ഇണങ്ങി പിണങ്ങി ഇളംകിളികൾ  കുഞ്ഞിക്കൂടുകെട്ടി  വെയിലിൽ തണലായി ഇരുവർ  തണുപ്പിൽ ചൂടായി ഇരുവർ  തന്നാലായതു തേടി നേടി  കൈകോർത്തു പ്രണയമിഥുനങ്ങൾ  കാറ്റടിച്ചു കൂടാടിയുലഞ്ഞു  മഴയില്ലാകാറ്റടിച്ചു  കൂടിനിടം കൊടുത്ത മരങ്ങൾ  ചില്ലൊരുക്കിയ മരങ്ങൾ  കൂടുലച്ചു  മഴയിലക്കാറ്റിൽ കൂടുലച്ചു  കിളിയച്ചി പറന്നകന്നു  അമ്മമരചില്ലയിലൊളിച്ചു  കൂടിനുചുറ്റും കിളിയച്ചൻ . കൂകിക്കരഞ്ഞു കേണലഞ്ഞു  വാനം  നോക്കി കേണു വൻമരങ്ങളോട് കെഞ്ചി  മഴപെയ്യാക്കാറ്റു നിലച്ചു  കൂടിളകി പൊളിഞ്ഞിരുന്നു  ഒന്നുമറിയാഭാവത്തിൽ കിന്നാരം പറഞ്ഞു  കിളിയച്ചനോട് കിളിയച്ചി  കിളിയച്ചി അറിയാക്കളി ഏതോക്കിളി  ഇളംകാറ്റിലും കൂടിളകി  മരങ്ങൾ ചില്ല ചേർത്തു  തന്നെയും പിന്നെയും  കൂടുലഞ്ഞു കൂടിടിഞ്ഞു  ബന്ധുരബന്ധന കാരാഗ്രഹം  ബന്ധബാധ്യതകൾ...

Humdum हमदम സഖാ

हसीं सितारों की झलक में गिरफ़्तार था  घने धुप में   सूरज से खफा था तब सवेरे  की उम्मीद  याद नहीं  रही शाम की तसल्ली भी नज़र नहीं रही    टिमटिम   तारे हर रात के मेहमान थे   हर दिन मुस्ताखिल मयस्सर  सूरज ही  था मेरे मौला,  तू ने मेरे लिए क्या चुना, वो तो  साबित क़दम  हमदम ने मूह फेर लिया, सुनसान आसमान तले  വിസ്മയിപ്പിക്കും വാനനക്ഷത്രങ്ങളിൽ മന്ത്രമുഗ്ദ്ധനായി  രാവുകളെ താരകങ്ങളെ ഞാൻ പ്രണയിച്ചു  ഉച്ചിക്കുമുകളിൽ ഉദിച്ചുയരുന്ന സൂര്യനോട് എനിക്കെന്നും അനിഷ്ടമായിരുന്നു  പ്രഭാതം തരും പ്രതീക്ഷയും സന്ധ്യ തൻസാന്ത്വനവും  ഞാൻ അനായാസം വിസ്മരിച്ചു  മിന്നിത്തിളങ്ങുന്ന താരകങ്ങൾ വിരുന്നെത്തുന്ന രാത്രികളിൽ  ആണ്ടുപോയ ഞാൻ  സുര്യനാം ശാശ്വതസത്യത്തെ  തിരിച്ചറിഞ്ഞീടുമ്പോൾ വൈകിപ്പോയിരുന്നു  മുഖം തിരിഞ്ഞു നിൽപ്പൂ ,സഖാ,  ഇരുളിൽ മുങ്ങിത്താഴും സർവ്വസ്വം