ശൈത്യം (അൽത്താഫ് )
ഒരു സമാഗമം കൂടിയുണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പിന്നിടും കാതങ്ങൾ
വിടവാങ്ങലായേക്കാം ഈ കൂടിക്കാഴ്ച എന്നു നിനച്ച് ഓടിയണയും ദൂരങ്ങൾ
ഇനിയൊരു നാളെയും പ്രഭാതവും കോടയിറങ്ങും മലനിരകളും ഒഴുകും കൈകൾ തഴുകും ചുരംകാറ്റും കിലുങ്ങിയൊഴുകും ചോലയും നിൻ തല്ലലും തലോടലും ഉണ്ടാകില്ലെങ്കിലെന്തേ തോഴാ
വേനലിനും വൃഷ്ടിയ്ക്കും ശേഷം ഇലപൊഴിയും ശൈത്യവും ഈ ഉന്മാദ വിഷാദ ചക്രങ്ങളും നിതാന്തസത്യമെന്നറിയാതെയല്ല
മങ്ങിയരണ്ടയെൻ ഉള്ളകത്തു മഴവില്ലു വിരിക്കും നീയേ
ആഴക്കടലിൻ കൂരിരുൾ താഴ്ചയിൽ മിന്നാമിനുങ്ങിൻ നുറുങ്ങുവെട്ടമാകും നീയേ
Comments
Post a Comment