ആദ്യമഴ
കുട്ടിക്കാലത്ത് മൂത്താന്റെവിളയിലെ ഉമ്മയുടെ മുറിയുടെ തടി ജനാലയുടെ കമ്പികളിൽ പിടിച്ചുനിന്ന് ഇടവപ്പാതിയിൽ കിഴക്കൻ അതിരിലെ ആഞ്ഞിലികളും കശുമാവും തേക്കും ആടിയുലയുന്നത് കണ്ടു കണ്ണും മനസ്സും കുളിരുകോരി ഇടവപ്പാതിയുടെ തൂവാനത്തിൽ മുഖം നനച്ചു ഒരു മയിലിനെപ്പോലെ പീലിവിടർത്തി നൃത്തം ചവുട്ടുന്ന ബാലനിൽ നിന്ന്. ഇന്ന് അസഹ്യമായ കൊടും വേനലിൽ മനസ്സും മെയ്യും വിയർത്തു വറ്റി "ഒരു ചാറ്റലെങ്കിലും പെയ്യിക്കണേ, പൊന്നു തമ്പുരാനേ" എന്ന് കരഞ്ഞുപറഞ്ഞു ദുആ ഇരന്നു കിട്ടുന്ന ഈ മഴയുണ്ടല്ലോ. തലയുടെ തൊട്ടുമുകളിൽ നിർത്തപ്പെട്ട മഹ്ശറയിലെ (പാപങ്ങളെ കരിയിക്കുന്ന) പരലോകസുര്യന്റെ ചൂടിനെ തണുപ്പിക്കാൻ അവൻ പെയ്യിക്കുന്ന കാരുണ്യവർഷം തന്നെയാണീ ആദ്യമഴ.
പടച്ചോൻ നന്ദികെട്ട അവന്റെ പടപ്പുകളിൽ നിന്ന് ഇനിയും മുഖം തിരിച്ചിട്ടില്ല എന്ന് അരുൾപ്പെടുന്നത് പോലെ.

Comments
Post a Comment