Posts

Showing posts from September, 2023

അടിവേരുകൾ-1

Image
വേരുകൾ തേടി ഞാൻ അങ്ങനെ അടിവേരുകളിൽ എത്തി. മൂത്താന്റെവിളയിൽ  അലികുഞ്ഞു  മകൻ ഷാജഹാൻ മകൻ അൽത്താഫിന് കുട്ടിക്കാലം മുതൽ വേരുകൾ തേടാൻ പെരുത്തിഷ്ടമായിരുന്നു.   കുടുംബാംഗങ്ങൾക്കിടയിൽ പറയപ്പെടുന്ന  കഥകളിലേക്ക് കാതോർക്കാറുണ്ടായിരുന്നു.  ശക്തനായ വാപ്പാക്ക് കീഴിലായിരുന്നെങ്കിലും മൂത്താന്റെവിള കുടുംബാംഗങ്ങൾക്ക് ചായ്‌വ് ഉമ്മവീടായ കൊല്ലശ്ശേരിയിലോട്ടായിരുന്നു. കാരണങ്ങൾ പലവിധം,സിംഗപ്പൂരിലും മലായയിലുമുള്ള  പ്രവാസവാസത്തിനിടയിൽ  വാപ്പ നാട്ടിലെത്തി മടങ്ങുന്നതിനു പിറ്റേന്ന് തന്നെ ഉമ്മ മക്കളെയുമെടുത്തു  കൊല്ലശ്ശേരിയിലേക്കു ഓടും. കൊല്ലശ്ശേരിയിലെ ഏറ്റവും മുതിർന്ന ചെറുമക്കളായ മൂത്താന്റെവിളയിലെ മക്കളോട് ഉപ്പുപ്പാ ഇബ്രാഹിം പണിക്കർക്കും  ഉമ്മുമ്മ ഖദീജ-ഉമ്മായ്ക്കും നാല് അമ്മാവന്മാർക്കും പ്രത്യേക വാത്സല്യമുണ്ടായിരുന്നു.  ഉപ്പുപ്പാ ഇബ്രാഹിം പണിക്കർ കവികളായ നിരണം പണിക്കർമാരുടെ ശേഖരത്തിൽ നിന്നും ഉമ്മുമ്മ ഖദീജ ഉമ്മ  അന്നത്തെ കാലത്തു ഉദ്യോഗസ്ഥന്മാരെയും  അഭിഭാഷകരെയും വാർത്തെടുത്തിട്ടുള്ളതും  വെളുത്തുകുറിയ  കൃശഗാത്രരുമായ  കേരളപുരം കുടുംബത്തിൽ നി...

നൂർ (അൽത്താഫ് )

Image
പഠിക്കാൻ മിടുക്കിയും നല്ല രസത്തിൽ വർത്തമാനവും പറയുന്ന കൊച്ചക്കായെക്കാണിലും അധികം മിണ്ടാത്ത എന്നാൽ  ചോദിക്കുന്ന എന്തും ചെയ്തു തരുന്ന അണ്ണനെക്കാണിലും കുട്ടിക്കാലത്തു എന്റെ കണ്ണിൽ ഉടക്കുന്നതു അക്കയുടെ മുഖമായിരുന്നു,  എന്നെ സമ്മതിച്ചോളാം അക്കയുടെ മുഖത്തിൽ  ഒരു അപൂർവ നൂർ (പ്രകാശം) ഉണ്ടായിരുന്നു. ദൂരെ നിന്നു എന്നെ നോക്കി ചിരിച്ചു കുശലാന്വേഷണം പറയുന്ന അക്കയെ മറ്റു രണ്ടുപേരടത്രെയും അടുത്തറിഞ്ഞിട്ടില്ല.  അതീവ മിടുക്കിയും അടുക്കും ചിട്ടയോടും ടൈം ടേബിൾ ഒക്കെ ഉണ്ടാക്കി പഠിക്കുന്ന കൊച്ചക്ക എനിക്ക്  പഠിക്കാൻ നല്ല പ്രചോദനം തന്നിരുന്നു. എന്നെ കുട്ടിക്കാലത്തു മത്സരങ്ങൾക്കൊക്കെ കൊണ്ടുപോകുന്ന അണ്ണൻ ഒരു കവിയും സാഹിത്യകാരനുമാണെന്ന് അന്ന് തന്നെ ഞാൻ  മനസ്സിലാക്കി . കൊട്ടാരക്കരയിൽ എത്തിയാലുടൻ മൂത്തുമ്മ ഓരോ മണിക്കൂറും ഞങ്ങളെ സ്നേഹത്തോടെ ഊട്ടുന്ന ദോശയും ഇഡ്ഡലിയും അസാധ്യ സാമ്പാറും ചമ്മന്തിയും നെയ് പോലെ ഉരുകുന്ന മഞ്ഞനിറത്തിലുള്ള മരച്ചീനി കുഴച്ചതും  വറുത്തരച്ച നെയ്‌മീൻ കറിയും  മൂത്തുമ്മായുടെ പ്രത്യേക ബിരിയാണികളും  മൂത്താപ്പ കാഞ്ഞിരോട്ട് കായലിൽ നിന്ന് കൊണ്ടുവരുന്ന കരിമീനു...

മന്ത്രം (അൽത്താഫ് )

Image
വായനശാലയിൽ കണ്ടുമുട്ടിയത് മുതൽ  പുസ്തകങ്ങൾ ചർച്ച ചെയ്യുന്ന കൂട്ടുകാരായി 'ഓനും'  ഞാനും. ഒരിക്കൽ ഒരു യാത്രാമദ്ധ്യേ ഓൻ എന്നെ വീട്ടിലേക്കു ക്ഷണിച്ചു.  മനസ്സില്ലാ  മനസ്സോടെ ഓന്റെ വീട്ടിന്റെ മുന്നിലെത്തിയ ഞാൻ ശങ്കിച്ച് നിന്നു. "ഞാൻ ചായയിട്ടിട്ടു വരാം" എന്ന് പറഞ്ഞു ഓൻ  ഉള്ളോട്ടു പോയി. ഓൻ അറിയാതെ വാതിൽ  ചാരിയിട്ടുണ്ടായിരുന്നു.   വാതിൽ തള്ളിത്തുറന്നപ്പോൾ കാറ്റോ ശക്തമായ എന്തോ എന്നെ തള്ളി പോകുന്നത് പോലെ എനിക്ക് തോന്നി. ഇരുണ്ടു മൂടിയ ആ വീട്ടിൽ എനിക്ക് വല്ലാത്ത ഒരു ബർക്കത്തില്ലായ്മ തോന്നി.  "ഇങ്ങള് കസാലയിൽ ഇരുന്നോളി, അവിടെ എന്തെകിലും വായിക്കാൻ ഉണ്ടാകും. ഞാൻ എന്തെകിലും കടി ഉണ്ടാക്കട്ടെ ". "വേണ്ട "എന്ന് പറയാൻ പോലും എന്റെ നാവുയർന്നില്ല.  എനിക്ക് ശ്വാസം മുട്ടുന്നതായി തോന്നി തുടങ്ങി. അടുക്കളയിൽ നിന്ന് അവനെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു..പൊറുതികേട്‌ കൂടുന്നതിനാൽ എന്റെ മൂളലുകൾ കുറഞ്ഞു കൊണ്ടിരുന്നു. എനിക്ക് ആ അന്തരീക്ഷം അസഹ്യമായി മാറി കൊണ്ടിരുന്നു. അവസാനം ഞാൻ അവിടെ നിന്ന് ഇറങ്ങി ഓടി. എവിടേക്കെന്നറിയാതെ . പുറകിൽ ഓന്റെ "ഇക്കാ" വിളികൾ ഞാൻ കേൾക്കുന്നുണ്ടായിരുന്നു...

ഉപകാരം (അൽത്താഫ് )

Image
രാവിലെ ധൃതിയിൽ വണ്ടി ഓടിച്ചുക്കൊണ്ടിരുന്ന എന്റെ കണ്ണിൽ വഴിയരികിൽ ഒരു സാരി ഉടുത്തു മക്കനയിട്ട മധ്യവയസ്കയായ സ്ത്രീ കാണപ്പെട്ടു. ബസ് സ്റ്റോപ്പിൽ വിവശയായി അവർ  കൈകൾ കാട്ടിയിട്ടും രണ്ടു ഓട്ടോകളെങ്കിലും  നിർത്താതെ പോകുന്നത് ഞാൻ കണ്ടു. ഞാൻ വണ്ടി നിർത്തി. ആ ഇത്താത്ത പറഞ്ഞു  "മോൻ എന്നെ ആ ടൗണിൽ ഇറക്കിയാൽ മതി". ഫോണിൽ ആരോ വിളിച്ചപ്പോൾ "ഞാൻ 5  മിനുട്ടിൽ അവിടെ എത്തും, ബേജാറാകേണ്ട" എന്ന് പറയുന്നത് കേട്ടു. ലക്ഷ്യസ്ഥാനത്തു എത്തിച്ചേർന്നപ്പോൾ ആ ഇത്താത്ത ഇറങ്ങിയ ഉടൻ എന്തോ പറയാൻ വേണ്ടി നിന്നു. "എന്താ ഇത്താത്ത?". എന്ന് ആരാഞ്ഞപ്പോൾ അവർ  മനസ്സ് നിറഞ്ഞതു പോലെ ഉരുവിട്ടു  "മോനെ, അള്ളാഹു നിനക്ക്  എല്ലാ ആയുരാരോഗ്യസൗഖ്യവും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ! മോന്റെ കുടുംബത്തിനും ജോലിയിലും പടച്ചോൻ സകലവിധ ആഫിയത്തും നൽകട്ടെ.!  ദുന്യാവും ആഖിറവും നല്ലതാക്കട്ടെ!!   ഞാൻ തരിച്ചിരുന്നു പോയി.  ചിരിക്കാൻ പോലും പറ്റാതെ കണ്ണുകൾ കൊണ്ട്  അവർക്ക് നന്ദി പറഞ്ഞു.. അമീൻ പറഞ്ഞു തീരുന്നതിനുളിൽ ഞാൻ കരഞ്ഞു.. കുടുകുട കരഞ്ഞു. ആരും കാണാതെ.  പ്രത്യേകിച്ച് ഒന്നും  ചെയ്തു കൊടുക്ക...

ഹോർത്തൂസ് മലബാറിക്കസ് (അൽത്താഫ് )

Image
മുച്ചുണ്ടിയും മിശ്കാലും കുറ്റിച്ചിറയിലൊഴുകും അറബിക്കാറ്റും  ബേപ്പൂരിൽ കാണാത്ത ഉരുക്കളും  കല്ലായിലെ പൊങ്ങുതടികളും  ബീച്ചിലെ  സാഗരവും ജനസാഗരവും  വല്യങ്ങാടിയും പട്ടുതെരുവും ഗുജറാത്തികളും  തളിയും അഴകൊടിയും സാമൂതിരി പെരുമയും  കാപ്പാടു തേടിയ ഗാമയുടെ  അഭിശപ്ത കാൽപ്പാടുകളും    ചാലിയാറിനെ  നെഞ്ചോട് ചേർക്കും മലനിരകളും  ഏറനാടൻ ശൗര്യവും പന്തുകളിയും  മലപ്പുറത്തെ സഹായി മനുഷ്യരും  ഗൃഹസമുച്ചയങ്ങളും  മിനാരങ്ങളിലെ പച്ചവെളിച്ചങ്ങളൂം  തലയിൽകെട്ടിയ ഉറുമാലുകളും കള്ളിത്തുണികളും കറുത്ത പർദ്ദകളും  കടലുണ്ടിപ്പുഴവക്കത്തെ കൊടപ്പനക്കൽ തങ്ങൾ  പാരമ്പര്യവും  നിളമണൽത്തീരവും നിളയുടെ വലിപ്പച്ചെറുപ്പങ്ങളിൽ മുങ്ങിനിവർന്നപ്പോഴും  പൊന്നാനിയിൽ കേട്ട മഖ്‌ദൂമിന്റെ അനീതിക്കെതിരെയുള്ള യുദ്ധാഹ്വാനവും  ഗുരുവും വായുവും കൃഷ്ണചൈതന്യം നിറച്ച ക്ഷേത്രനഗരിയും  കുന്തിപ്പുഴയുടെ നൈർമല്യവും  പാലൂര്കോട്ടയിലും പൂഞ്ചോലയിലും മീന്മുട്ടികളിലും ജലതർപ്പണം    ഒമ്പതുവളവുകൾ ചുഴറ്റി ലക്കിടിയിൽ നിന്ന് താഴോട്ടുനോക്കി ഞെളിയുന്നതും...