Posts

കാത്തിരുപ്പ്

കാത്തിരുപ്പ പെരിന്തല്മണ്ണയടൂത്ത് ഒരു കല്യാണം കൂടിയിട്ട് വരണ വഴിക്കാണ്.  ആ ദിവസത്തെ പത്താമത്തെയോ പതിനൊന്നാമത്തെയോ  ചായ കുടിക്കാൻ കയറി. കടക്കാരൻ അധികം മുഖം തരുന്നില്ല. സംസാരപ്രിയനായ ഞാൻ ചോദിച്ചുതുടങ്ങിയപ്പോൾ കക്ഷി കുറച്ചൊക്കെ എന്തോ പറഞ്ഞു.   സുഹൃത്തുക്കളായപ്പോൾ അദ്ദ്ദേഹം എന്നോട് പറഞ്ഞു. ഒന്ന് കട നോക്കുവോ, ഞാൻ ഒന്ന് 'ഇശാ'അ  വക്തിൽ നിസ്കരിച്ചിട്ടു വരാം. ഞാൻ തലയാട്ടി. ആള് തിരിച്ചു വന്നു  ഞാൻ പള്ളിയിൽ ജമാ 'അത്തായി  നിസ്കരിക്കാൻ പോയാൽ പിന്നെ എല്ലാവരും സലാമ് വേതനത്തിന് മുൻപേ തിരിച്ചു വരും. സുബ്ഹിക്ക് അങ്ങനെ തന്നെ  അതെന്താ അങ്ങനെ? എനിക്ക് ആൾക്കാരോട സംസാരിക്കാൻ അല്പം ബുദ്ധി മുട്ടാണ് . അതെന്താ ഇങ്ങള് അന്തര്മുഖനാഅനോ  ആണോ അതെന്താ അത്  കഥ തുടർന്ന് ഞാൻ ഒരു സാധാരണ ഗൾഫ് കാരൻ കല്യാണം കഴിച്ച് ഭാര്യ മൂത്ത കുട്ടിയായിരുന്നു . പക്ഷെ വല്യ പിടിവാശി . രണ്ടു കുടുംബങ്ങളും ഒത്തു പോകില്ലായിരുന്നു . ഒരിക്കൽ എന്റെ ഉപ്പ വിലക്കിയിട്ടും അവൾ കൂട്ടിയോളെയും എടുത്ത് വീട്ടിലേക്കു പോയി. പ്രശ്നമായി. ഗൾഫിലായിരുന്ന ഞാൻ ഒത്തിരി ദിവസം കഴിഞ്ഞാണ്  ഈ സംഭാവങ്ങളൊക്കെ അറിഞ്ഞത്. ...

രസ-തൈരുവടകൾ

Image
പടിഞ്ഞാറേ കോട്ടയിലെ വെങ്കടേഷ് ഭവനിലെ ബോർഡിൽ അടയ്- -അവിയലിനു താഴെ തൈര് വടയും റവ കേസരിയും കണ്ടിറങ്ങിയ അവൻ അടുത്തുള്ള ഒരു ചെറിയ  കടയിലെ രസവട കഴിക്കാനായി പോകാൻ തിടുക്കമായിരുന്നു.  അവന്റെ പരേതനായ മുത്തശ്ശന്റെ   തിമിരം നിറഞ്ഞിട്ടും തീക്ഷണവും തിളക്കവുമുള്ള വെള്ളാരം കണ്ണ് പോലെയുള്ള  കണ്ണുകളുള്ളതും അദ്ദേഹത്തിന്റെ പോലെ ഗൗരവം നിറഞ്ഞ മുഖത്തോട് അതീവ സാമ്യവും ഉള്ള   തീരെ സംസാരിക്കാത്ത പൂണൂലിട്ട ഒരു  "താത്താ" നടത്തുന്ന ചെറിയ ഒരു ഇഡലി ദോശ കട. രുചിയിൽ പ്രത്യേകിച്ച് ഒരു അസാധാരണത്വം  ഒന്നുമില്ലാത്തതുമായ   ആ രസവടയോ ഇഡ്ഡലി-സാമ്പാറോ ഓർഡർ ചെയ്യുമ്പോൾ അവൻ എന്തോ ആ വൃദ്ധ തമിഴ് ബ്രാഹ്മണന്റെ മുഖത്ത് നോക്കാൻ മടിച്ചു.  ചിരഞ്ജിവി സൗഭാഗ്യവതിയാം ആശംസിക്കപ്പെടുന്ന  ദമ്പതികളുടെ  പേര് എഴുതപ്പെട്ട കല്യാണങ്ങളിൽ കൊടുക്കപ്പെടുന്ന ഒരുതരം    തുണിസഞ്ചി  കയ്യിൽ തൂക്കി ഒരു ഷർട്ട് വലിച്ചു കയറ്റി അവിടെ നിന്ന് ഇറങ്ങുന്ന ആ താത്താവിനെ   ഓരോ പ്രാവശ്യം അവൻ  ഒരു  ഭയഭക്തിയോടെ നോക്കി.    പദ്മനാഭദർശനത്തിനുള്ള കസവുമുണ്ടുകളും പൂജാ...

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

Image
  കുറച്ചേറെ നാളായി എന്തെങ്കിലും എഴുതിയിട്ടു.  റൈറ്റേഴ്‌സ് ബ്ലോക്ക് എന്നൊക്കെ പറയാൻ ഞാനൊരു റൈറ്റർ ഒന്നുമല്ലല്ലോ.  ആത്മകഥാംശമുള്ള "പിണർമരത്തണലിൽ ' എഴുതി എങ്ങനെയുമൊക്കെ ഒന്ന് പ്രസാധനവും പ്രിന്റിങ്ങും പ്രൊമോഷനുമൊക്കെ തട്ടിയും മുട്ടിയും ഒപ്പിച്ചും ചെയ്തിട്ട് ഈയുള്ളവൻ കുഴഞ്ഞു. ഒന്നാമത് ഇതെല്ലാം ഏറിയ പങ്കും ഞാൻ തന്നെ ചെയ്യണം എന്ന് വെച്ചാൽ അല്പം കഷ്ടമല്ലേ . എന്റെ കടിഞ്ഞൂൽ കൃതി ആരെങ്കിലും വായിക്കണം എന്ന് കരുതിയത് ഒരു അതിമോഹം പോലെ തോന്നി. പിന്നെ പലരും ചോദിച്ചു. പുസ്തകത്തിന്റെ ഫൈനാൻഷ്യൽസ് ഒക്കെ എങ്ങനെ എന്ന് ചോദിച്ചു.  വായിക്കപ്പെടണം എന്നതായിരുന്നു വാങ്ങിപ്പെടണം എന്നതിനേക്കാൾ എന്റെ ആഗ്രഹം. അത് കൊണ്ട് ആ വഴിക്കങ്ങനെ ഞാൻ നോക്കിയില്ല. പക്ഷെ ഒരു വിഷമം , എന്റെ കാലക്കേടിനു പ്രിന്റ് ചെയ്തു വന്നപ്പോഴത്തേക്കു കലശലായി അക്ഷരതെറ്റുകള്‍. വാക്കുകള്‍ പലയിടങ്ങളില്‍ ചേര്‍ന്ന് വന്നത് പോലെ. പിന്നെ ഒരു കഥാപാത്രം വായിച്ചിട്ട് പറഞ്ഞു , “എന്റെ ജാതി പേര് മാറി പോയി”. ക്ഷമിക്കണം , കഥാപാത്രത്തിന്റെ കഥയൊഴുക്കില്‍  കക്ഷി പറഞ്ഞ വിവരങ്ങള്‍ അതേപടി എഴുതിയപ്പോള്‍ ഞാന്‍ ഓര്‍ത്തില്ല “ ജാതി പറയരുത്, ജാതി ചോദിക്...

ത്ര

Image
ചീകിയൊതുക്കിവെച്ച കട്ടിത്തലമുടിക്ക് കീഴെ ഇളംകറുപ്പഴകില്‍   ശോഭിക്കുന്ന   വട്ടമുഖത്തിനു നടുവില്‍ ചതുരാകൃതിയിലുള്ള കണ്ണടയ്ക്കു താഴെ ഒരു കട്ടിമീശ.   കട്ടികളറുകളിലെ കൈലിമുണ്ടുകളുടുത്ത് തെങ്ങിന്‍ തടമെടുക്കുമ്പോഴും കണ്ടങ്ങളിലും മുണ്ടകങ്ങളിലും പറമ്പുകളിലും   മറ്റു കൃഷിപ്പണികള്‍ എടുക്കുമ്പോഴും വീട്ടിലെ അതീവ കരവിരുത് വേണ്ടിയിരുന്ന സിവില്‍ മെക്കാനിക്കല്‍   ഇലക്ട്രിക്‌ ജോലികളില്‍   ശ്രദ്ധാപൂര്‍വ്വം നീരിക്ഷിച്ചു കാര്യങ്ങള്‍ ചെയ്യുമ്പോഴും   അദ്ദേഹത്തിനു ഏറ്റവും ഇഷ്ടപ്പെടുന്ന പൊതുയോഗങ്ങളില്‍ വളരെ സസൂക്ഷമം   കാര്യങ്ങള്‍ വിശകലനം ചെയ്യുമ്പോഴും അന്നന്ന് ദിവസത്തെ ദിവസകര്‍മ്മങ്ങള്‍ എഴുതി ചിട്ടപ്പെടുത്തി തയ്യാറെടുക്കുമ്പോഴും പുതിയ കര്‍മ്മപരിപാടികള്‍ നിര്‍മ്മാണങ്ങള്‍ ഇത്യാദി ആയോജനം ചെയ്യുമ്പോഴും നടത്തുമ്പോഴും കീഴില്‍ പണിയെടുക്കുന്നവരോട് വളരെ കുറച്ചു വാക്കുകളില്‍ ഉപദേശ-നിര്‍ദേശങ്ങളും ആജ്ഞകളും കൊടുക്കുമ്പോഴും ആ ഗൌരവം നിറഞ്ഞുതുടുക്കുന്ന വട്ടമുഖത്തിന്റെ കട്ടിമീശക്ക് ചുറ്റും സര്‍വ്വം വിജയിക്കുന്ന ആണൊരുത്തന്റെ   പൌരുഷം നിറയും.   തന്റെ ച്ചുറ്റിനുമുള്ളവര്‍ ആരുമാകട്...

മിണ്ടാപ്രാണികൾ

Image
ഐ ഐ എമ്മിലെ കോ-എഡ്‌ ഹോസ്റ്റലിലെ ബാത്‌റൂമിൽ നിന്ന്  കുളിച്ചു വുളു എടുത്ത് മേല്മുണ്ടില്ലാതെ കൈലി മുണ്ടുമുടുത്ത് ഹോസ്റ്റൽ റൂമിലേക്ക് ആരും കാണാതെ  ഓടിക്കയറുമ്പോൾ കതകിന്റെ മുന്നിൽ തന്നെ കാണും അവൾ . കറുപ്പും വെളുപ്പും നിറത്തിലെ ഒരു ശ്വാനസുന്ദരി. എന്റെ രണ്ടുവർഷം ജൂനിയർ ആയ ഐശ്വര്യ രാമസുന്ദരം  വളർത്തുന്ന ആ പട്ടിയെ "പട്ടി" എന്ന് വിളിക്കാൻ തന്നെ ആ അയ്യർ മാമിയാർ  മൃഗസ്നേഹി അനുവദിക്കില്ലായിരുന്നു. എന്റെ കുറെയേറെ ചെരുപ്പുകൾ കടിച്ചുമുറിച്ച അവളെ (ആ ശ്വാനസുന്ദരിയെ ) കാണുമ്പോൾ തന്നെ ഞാൻ ഓടുമായിരുന്നു. കക്ഷി തൊട്ടാൽ ഏഴു തവണ കുളിക്കണമെന്നോ നനയ്ക്കണമെന്നോ ഒരു  കർമശാസ്ത്രനിയമം കുട്ടിക്കാലം മുതൽ കേട്ട് വന്ന എനിക്ക് പട്ടികളോട് എങ്ങനെ പെരുമാറണം എന്ന് അറിയില്ലായിരുന്നു.  ഞാൻ ഇന്റേൺഷിപ് ചെയ്ത സ്ഥാപനം നടത്തുന്ന അഭിഭാഷകരായ നാഗശൈല- സുരേഷ് ദമ്പതികളുടെ  ചെന്നൈ നീലാങ്കരായിയിലെ  വീട്ടിൽ ചർച്ചക്കായി പോയപ്പോൾ അവരോടും അവരുടെ സഹോദരപുത്രനായ ബാലന്ത്രപു തനയോടും  സംസാരിച്ചിരുന്നു  നല്ല വൈകിപ്പോയി. സുരേഷ് സർ കിടക്കാനായി മാടിയിലെ റൂം തുറന്നു തന്നപ്പോൾ എന്റെ റൂം മേറ്റിന്റെ സ്നേഹം ക...

വിഹീനർ

Image
റെസ്‌ടറന്റില്‍  അരികിലെ തീന്മേശയിൽ കുഞ്ഞിക്കസേരയിൽ തന്റെ മാതാപിതാക്കളോട് കൊഞ്ഞണം  കുത്തി ചിരിച്ചുകൊണ്ട് കഴിക്കുന്ന കുഞ്ഞുമോളോട് ആയമ്മ ചിരിച്ചു. കുറേയേറെ അങ്ങോട്ടും ഇങ്ങോട്ടും ചിരിച്ചു. "മോളെ ഒന്നെടുത്തോട്ടെ" എന്ന് ആയമ്മ ചോദിച്ചപ്പോള്‍ കുഞ്ഞുമോളുടെ സ്വന്തം അമ്മയുടെ മുഖത്തെ ഭാവം മാറി. കുഞ്ഞിനെ എടുത്തു അവളുടെ അമ്മ മുഖം തിരിച്ച് പോവുമ്പോള്‍  ആയമ്മയെ അവരുടെ ഭര്‍ത്താവ് ആശ്വസിപ്പിച്ചു. “ നമുക്ക് മക്കളില്ലെങ്കില്‍ എന്തേ? എനിക്ക് നീയും നിനക്ക് ഞാനും ഇല്ലേ?” സ്കൂളില്‍ പോയിവരുമ്പോള്‍ അയലത്തെ ഖദീജുത്താത്ത എന്നെ നോക്കി ചിരിക്കും. ഞാനും ചിരിക്കും.  ധനികനായ വേപ്പുങ്കൽ ഹാജിയാരുടെ പലചരക്ക് വ്യാപാരികളായ രണ്ടു മക്കള്‍ തറവാട്ടുകാരായ രണ്ടു പെണ്‍കുട്ടികളെ കെട്ടിക്കൊണ്ടുവരുമ്പോള്‍ രണ്ടുപേരുടെയും ഭാഗധേയം ഇത്രയ്ക്ക് വ്യത്യാസമായിരിക്കും എന്ന് അവര്‍ കരുതിയില്ല. ഇളയവന് മൂന്ന് സുന്ദരരായ മക്കളുണ്ടാവുമ്പോഴും  മൂന്ന്‌ പേര്‍ക്കും  പോരിഷപെട്ട കുടുംബങ്ങളില്‍ നിന്ന് ബന്ധം എടുക്കുകയും ചെയ്യുമ്പോഴും അവരുടെ വീട്ടില്‍ പേരമക്കളുടെ കൊഞ്ചല്‍ കൊണ്ട് നിറഞ്ഞപ്പോഴും ബിസിനസ്‌ വെച്ചടി വെച്ചടി ഉയര്‍ന്നപ്പോ...

തേടൽ

മഴയിൽ മിഴിനീരണിഞ്ഞപോൽ തളിരിലകളും മലനിരകളെ പുൽകിനിൽക്കും മഴമേഘങ്ങളും കരിമ്പാറകളെ ഉരസിയൊഴുകും വെള്ളച്ചോലകളും  ഹരിതാഭശോഭയും ഇളംവെയിലും  തൂമഴയും ഈ ലോകത്തിനും ലോകർക്കുമുള്ള ആകാശങ്ങളിൽ നിന്നുതിരും കാരുണ്യമല്ലോ എല്ലാം എന്നുമുണ്ടാകണേ എന്ന എൻ പേരാശയും തേടലും