Posts

Showing posts from October, 2023

മൈലാഞ്ചി (ഷാനു പറഞ്ഞ കഥ).

Image
 "റൂഖീ", തൊടിയിൽ പടർന്നു പന്തലിച്ച   മരത്തിന്റെ കൊമ്പുകകളിക്കിടയിൽ നിന്ന് റുഖിയ്യ സുറുമയെഴുതിയ കണ്ണുകൾ കൊണ്ട് ചിരിച്ചു, അയൽവാസി ചോദിച്ചു, " "എന്തിനാണ് നീ ആ മൈലാഞ്ചി കൊത്തണത്?". റുഖിയ്യ മന്ദസ്മിതത്തോടെ പറഞ്ഞു,"ഏതെങ്കിലും മയ്യത്തിന് ഉപകരിച്ചോട്ടെന്നേ?"  റുഖി ഒടിച്ചിട്ട മൈലാഞ്ചി കമ്പുകളുടെ നനവ് മാറുന്നതിനു മുന്നേ തന്നെ അവൾ മരണപ്പെട്ടു, അതേ മൈലാഞ്ചി കമ്പുകളാൽ നാട്ടപ്പെട്ട അവളുടെ സ്വന്തം ഖബറിന്റെ നനഞ്ഞ മണ്ണിൽ തന്റെ പ്രണയിനിയെ പറ്റി ആർത്തുകരഞ്ഞ മുസ്തഫയുടെ മുന്നിൽ ഖബറിലെ മൈലാഞ്ചി ചെടി മരമായി വളർന്നതിനൊപ്പം അയാൾ കുടിച്ചു കുടിച്ചു സ്വയം നശിച്ചു. വീട്ടുകാരുടെ നിര്ബന്ധവശാൽ രണ്ടാമത് കല്യാണം കഴിച്ച മുസ്തഫ ഓരോ സുഹൃത്ത്-സത്കാരത്തിലും തന്റെ റൂഖിയെ പറ്റി ഓർത്തു കരഞ്ഞു.. ഖബറിലോ പരലോകത്തോ റൂഖിയുടെ അടുത്ത് ഏറ്റവുമെളുപ്പം എത്താൻ കൊതിച്ച്  കരഞ്ഞും കുടിച്ചും മുസ്തഫ എളുപ്പം മരിച്ചു. തന്നെ റൂഖിയുടെ ഖബറിനരികെ തന്നെ മറമാടണം എന്ന് വസീയത്  ചെയ്തതിനു ശേഷം. അറം പറ്റിയ മൈലാഞ്ചികൊമ്പു  പോലെ.

മഹ'ഷറ (അൽത്താഫ്)

നാളെ മഹ'ഷറയിൽ  പടച്ചോൻ ചോയ്ക്കൂല്ലേ  ഇയ്യ്‌ ഈ ദുന്യാവിലെ ഹാജത്തായ എന്തൊക്കെ അപ്പത്തരങ്ങളും രുചിക്കൂട്ടുകളും കഴിച്ചു ? പടച്ചോന്റെ  ഭൂമിയിലുള്ള എന്തൊക്കെ കാഴ്ചകളും അവന്റെ കറാമത്‌കളും കണ്ടു ? അപ്പൊ റബ്ബ് കഴിഞ്ഞു എന്റെ ഏതാണ്ടെല്ലാ ദുഃഖഭാരങ്ങളും യാത്രകിസ്സകളും നെഞ്ചിലേറ്റിയ  ദൈവങ്ങളിൽ വിശ്വസിക്കാത്ത ആ ആത്മമിത്രം പറഞ്ഞു.  കക്ഷി ഉദ്ദേശിച്ചത് .. നീ എന്തൊക്കെ അറിവ് ഉൾക്കൊണ്ടു എന്നും നീ ഏതൊക്കെ ജീവിതങ്ങൾ കണ്ടു തിരിച്ചറിഞ്ഞു നന്മ ചെയ്തു എന്നുമാണ്‌

ധനം (അൽത്താഫ് )

ഒരു പ്രൊമോഷൻ നഷ്ടപ്പെട്ടു എന്തിനാ ഈ സമ്പത്തും ധനവുമൊക്കെ എന്ന് സ്വയം ആശ്വസിക്കുന്ന എന്നോട് സുബൈദ അമ്മായി പറഞ്ഞു.... വേണം മോനെ, സമ്പാദിക്കണം ഗദ്ദാമയായി ആയുഷ്കാലം മുഴുവനും നയിച്ചുണ്ടാക്കിയതെല്ലാം ബുദ്ധിമുട്ടനുഭവിക്കുന്നവര്ക്ക് എത്തിച്ചു കൊടുക്കാൻ ശ്രമിച്ചു തനിക്കായി ഒരു തുണ്ടു ഭൂമി പോലുമില്ലാത്ത, തനിക്കു എണ്ണിചുട്ടപ്പം പോലെ കിട്ടുന്ന ചെറിയ വരുമാനത്തിന്റെ നാലിൽ ഒന്ന് പൈസ മനസ്സിന് സമനില തെറ്റിയവരെ പുനരധിവസിപ്പിക്കുന്ന   തെക്കുള്ള ഒരു ഉസ്താദിന്റെ ശരണലായത്തിനു ഏതവസ്ഥയിലും അയക്കുന്ന അമ്മായി  എന്നെ  ഒന്ന് തിരുത്തി  "മോനെ, നീ ഒത്തിരി സമ്പാദിക്കണം, പടച്ചോന്റെ പടപ്പുകൾക്കെല്ലാം ഉതകാൻ  ..ആ സമ്പത്ത് കൊണ്ട് ഏറ്റവും കൂടുതൽ മനുഷ്യരെ കയ്യയഞ്ഞു സഹായിക്കാൻ വേണ്ടി സമ്പാദിക്കണം . സുന്നത്ത് നോമ്പെടുക്കുന്ന തഹജ്ജുദും  റവാത്തിബ് നമസ്കാരങ്ങളും ഒഴിവാക്കാത്ത ഓരോ ഇബാദത്തിലും അല്ലാഹുവിനോടുള്ള തികഞ്ഞ ഭയഭക്തിയോടെ അവനിൽ സർവ്വവും അർപ്പിക്കുന്ന പൊന്നമ്മായിയുടെ ആ മൊഴിമുത്തുകൾ എന്നിൽ അലിഞ്ഞു.

ചാന്ദ്രമുഹൂർത്തം (അൽത്താഫ്)

കോട നിലാവിലലിയും   മാരിയും മാരുതനും മനം മയക്കിടും തിങ്കൾതുള്ളികൾ വെള്ളിപ്രവാഹമാകും  കളകളാരവം ഹൃദയതാളമാകും  വെള്ളാരംകല്ലുകളെ പുണരും  ജലമർമരം  വെണ്മതിയെ പ്രണയിക്കും മതിഭ്രമം

വലയവികർഷണം (അൽത്താഫ്)

പടൈത്തവനുളിയിൽ  കൊത്തിയയീ ചാരുകാന്തങ്ങൾ  ഹരിതതരുണജാലങ്ങൾ  തീർത്തയീ കാന്തികവലയം  വശ്യമീ മോഹവലയം  നിസ്സഹായലോഹനിസ്സാരങ്ങൾ  തീയിൽ കുരുതിയടയും ഈയാംപാറ്റകൾ  തേടും പ്രകാശദ്വാരം  വലയവികർഷണം മോഹമോക്ഷമാർഗ്ഗം

അലകൾ (അൽത്താഫ്)

അലകൾ   മിഴികൾക്കതീതം  ആഴി ആനന്ദം  അനന്തമീ  അംബരാന്തം  തഴുകാനൊഴുകിയെത്തും  സ്നേഹമുകുളങ്ങൾ  സ്നേഹവിഹീനനാം  വിലോചനനായി ഉരുകും സ്വർണവർണമണൽമേൽ