Posts

Showing posts from December, 2023

അഭിശപ്തൻ

ഈ ഒരു കഥയിൽ അതിശയോക്തി ഉണ്ടോ എന്ന് തോന്നിയേക്കാം. പക്ഷെ ഇതിൽ   ആവോളം വേദനയും ദുഖവുമുണ്ടാവും. . അനുഗ്രഹീതനായി ജനിച്ച പാറിപറക്കുന്ന ചിത്രശലഭത്തേപോലെയുള്ള  അവനു വർണാഭമായ ഒരു പൂന്തോട്ടത്തിലെ പോലെ  ഒഴുകിനടക്കാൻ പറ്റിയ  ഒത്തിരി നല്ലവരായ മനുഷ്യരുള്ള ഒരു ഗ്രാമമുണ്ടായിരുന്നു. പരുഷമെന്നു തോന്നുന്ന ഭാഷയിലായിരുന്നെങ്കിലും അവർ സ്നേഹവും കാരുണ്യവും നിറഞ്ഞവരായിരുന്നു. അവനെ അവർ സ്നേഹം കൊണ്ട് പൊതിഞ്ഞു. അവരവരുടെ കുടുംബങ്ങളിലെ അംഗം പോലെ അവനെ കൊണ്ടുനടന്നു. അവൻ പ്രാതലൊരിടത്തും ഊണൊരിടത്തും കഴിച്ചു.  മാവിലെറിയാൻ ശ്രമിച്ചു ക്രിക്കറ്റ് കളിയിൽ ബാറ്റു പിടിക്കാനറിയാതെ ആണെങ്കിലും ഉത്സാഹിച്ചു കളിച്ചു പട്ടിയേറെറിഞ്ഞും  കെട്ടുവള്ളങ്ങളിലെ സായിപ്പുമാരെയും മദാമ്മമാരെയും ടാറ്റ കാണിച്ചും ഉടുക്കാനറിയാത്ത മുണ്ടും ചുരുട്ടിപ്പിടിച്ചു പള്ളിയിലേക്ക് നിസ്കരിക്കരിക്കാനോടിയും ഓണത്തിന്  ബൺ-കടി മത്സരത്തിലും  വെള്ളംകുടി മത്സരാത്തിലും  തോറ്റും കാവിലെ  അമ്പലത്തിലെ ഉത്സവത്തിനു നൃത്തം ചവുട്ടിയും കവലയിൽ പ്രസംഗിച്ചും കുളത്തിലും കായലിലും നീന്താൻ പേടിച്ച് പരാജയപ്പെട്ടും   കല്യാണങ...

സർബത്ത് (അൽത്താഫ് )

Image
  മണക്കൽ തൈക്കാവ് പള്ളിയിലെ പുല്ലിന്റെ പായയിൽ ളുഹറിനും അസറിനും നെറ്റിത്തടം ഉരച്ചുരച്ചു തഴമ്പുണ്ടാക്കാനുള്ള തത്രപ്പാടിൽ ഓടുന്നയിടയിൽ കായൽക്കരയിൽ നിന്ന് ഒരു വിളിവരും ,"ഡാ മോനേ!, ഷാജിയുടെ മോനേ ". ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഒരു പോളിയെസ്റ്റർ സാരിയുടുത്തു തലയിൽ ഒരു ഓയിൽ കവിണിയുമിട്ടു സൈനാപ്പച്ചി ചിരിക്കുന്നുണ്ടാകും. വികലാംഗാനായ മുസ്‍ലിയാരായ ഭർത്താവിനോടൊപ്പം നടത്തുന്ന   മണക്കൽ കടവിലെ മുറുക്കാൻ കടയുടെ മുന്നിൽ നിന്ന് എന്നെ കൈകൾ നീട്ടി വിളിക്കുന്നുണ്ടാവും. അപ്പോൾ , "എന്താ അപ്പച്ചി" എന്ന് വിളിച്ചു ഞാൻ ചെല്ലമ്പോഴേക്ക്  നല്ല പുറംപണിയെടുത്തു തഴമ്പിച്ച കൈ കൊണ്ട് എനിക്ക് ഒരു  ചെറുനാരങ്ങാ പിഴിഞ്ഞ് അതിൽ നല്ല നാടൻ നറുനീണ്ടി സർബത് ചേർത്ത് വീട്ടിൽ നിന്ന്  മൺകലത്തിൽ കൊണ്ടുവന്ന  ഓരുവെള്ളം കലരാത്ത തണുത്ത വെള്ളം കലക്കി തരുന്ന സർബത് ആവോളം രസിച്ചു കുടിച്ചു വേലിയിൽ അയ്യത്തിലോട്ടു ഓടാനൊരുങ്ങുമ്പോളെക്ക് സൈനാപ്പച്ചി എന്നെ വാരിപുണർന്നു തലയിൽ മുത്തം തന്നിട്ടുണ്ടാവും. വാപ്പിയുടെ മൂത്താപ്പയുടെ മകളായിരുന്നു സൈനാപ്പച്ചി. നല്ല  എണ്ണകറുപ്പുള്ള നല്ല മെലിഞ്ഞ സൈനാപ്പച്ചിയുടെ മുറുക്കിച്ചുവന്...

ഉത്തമപുത്രൻ (അൽത്താഫ് )

Image

മഥനം (അൽത്താഫ് )

ക്ഷീരസാഗരമഥനം  ദേവാസുരം  നരനാരീശ്വരം  ജന്മക്ഷീരകാളകൂടം  തിക്തകൺഠം  അഭിശപ്തഭിലാഷം  രുദ്രവീര്യം വിദൂരവരം  പാർത്ഥസാരഥിസ്ഥായിത്വം  തവപ്രസാദം 

നിർവ്രതി(അൽത്താഫ്)

വയനാടൻ മലഞ്ചെരുവുകളിലെ ആ ഫെറോന പള്ളിയുടെ വെളിയിൽ വിശ്വാസികൾ ഭക്തിപൂർവം ഓസ്തി സ്വീകരിക്കുന്നതു    കണ്ടുകൊണ്ടിരിക്കുമ്പോൾ  ഞാൻ മറന്നു കളഞ്ഞ എന്നിലെ എന്തിനെയോ  ഞാൻ  തിരിച്ചറിയാനാണ്  ആ പാതിരാ ക്രിസ്തുമസ് കുർബാനക്ക് അതിഥിയായി എത്തിയത് എന്ന് എനിക്ക് മനസ്സിലായില്ല. കൂപ്പണുകളും സമ്മാനങ്ങളും പങ്കു വെക്കുന്ന, ഡിജെ സംഗീതത്തിന്റെ മുട്ടുകളിൽ  കുട്ടികൾ ആനന്ദനൃത്തം ചവിട്ടുന്ന, അമ്മമാർ പട്ടുസാരി ഉടുത്തു തലമറച്ചു പ്രാർത്ഥനാപൂർവ്വം മുട്ടിപ്പായി പ്രാർത്ഥിക്കുന്ന കരോൾ സംഗീതവും കൊയർ പാട്ടുകളും ആർദ്രമാകും ആ ക്രിസ്തുമസ് രാവിൽ ആ കൂട്ടത്തിന്റെ ഇടയിൽ നിന്ന് തൂവെള്ള കുപ്പായമിട്ട്  ഒരു കന്യാസ്ത്രീ അമ്മ എന്റെ അരികെ ചിരിതൂകി ഓടിയടുത്തു. "മോൻ ഈശോയെപ്പോലെയുണ്ട് ". എന്ത് മറുപടി പറയണം എന്ന്  അറിയാതെ  ഞാൻ നിൽക്കുന്ന സമയത്തു എന്റെ മനസ്സിലേക്ക് വിസ്‌മൃതിയിലേക്കു പോയ ആ രണ്ടു പേര് തിരിച്ചു വന്നു. സിസ്റ്റർ മെർലിനും സിസ്റ്റർ തെരേസയും  മൂന്നാം വയസ്സിൽ ലത്തീൻ അച്ചന്മാർ നടത്തുന്ന ലിറ്റിൽ ഫ്ലവർ  കോണ്വേന്റിന്റെ  അങ്കണത്തിൽ തറവാട്ടിലെ ബാല്യത്തിൽ നിന്ന് വലിച്ചു കൊണ്ട് ച...

തീരം (അൽത്താഫ്)

 വളഞ്ഞൊഴുകും വഴികളിലൂടെ  എന്തിനെയോ പുൽകും  ഇക്കര അക്കര ഇല്ലാ നിലയില്ലാ   തേടുന്ന തീരം  അപരിചിതനാം പ്രതിബിംബം   കാക്കും സ്വം എന്ന തീരം    

ശൈത്യം (അൽത്താഫ് )

ഒരു സമാഗമം കൂടിയുണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പിന്നിടും കാതങ്ങൾ വിടവാങ്ങലായേക്കാം ഈ കൂടിക്കാഴ്ച എന്നു നിനച്ച് ഓടിയണയും  ദൂരങ്ങൾ    ഇനിയൊരു നാളെയും പ്രഭാതവും കോടയിറങ്ങും മലനിരകളും ഒഴുകും കൈകൾ തഴുകും ചുരംകാറ്റും കിലുങ്ങിയൊഴുകും ചോലയും നിൻ തല്ലലും തലോടലും ഉണ്ടാകില്ലെങ്കിലെന്തേ തോഴാ വേനലിനും വൃഷ്ടിയ്ക്കും ശേഷം ഇലപൊഴിയും ശൈത്യവും ഈ ഉന്മാദ വിഷാദ ചക്രങ്ങളും നിതാന്തസത്യമെന്നറിയാതെയല്ല മങ്ങിയരണ്ടയെൻ ഉള്ളകത്തു  മഴവില്ലു വിരിക്കും നീയേ ആഴക്കടലിൻ കൂരിരുൾ താഴ്ചയിൽ മിന്നാമിനുങ്ങിൻ നുറുങ്ങുവെട്ടമാകും നീയേ

മൗനം (അൽത്താഫ് )

ഇരൈവൻ ചരട് വലിക്കും പാവക്കളികളിൽ  ഞാണിന്മേൽ  ഊഞ്ഞലാടുമവൻ  താളവട്ടങ്ങളിൽ തെറ്റും താളലയങ്ങളിൽ  തുണയില്ലാ അനാഥനാമവൻ  ആർത്തിരമ്പും ചിരിക്കടലിൽ  കാൽകൾ നനച്ചിടും  അവനിലൊഴുകാൻ  വെമ്പും ഉപ്പളങ്ങൾ ആർക്കും തിരിയാ  അവൻമൊഴി കേൾക്കും  നിൻ കണ്ണുകളിൽ ഉരിയാടാ ഉത്തരങ്ങൾ  തവ മൗനം സാന്ത്വനം  തവ മന്ദസ്മിതം സാഫല്യം  മൗനം (അൽത്താഫ് )