Posts

Showing posts from January, 2024

അല്പവിരാമം (അൽത്താഫ്)

പ്രവാഹത്തിലെവിടെയോ ഒന്ന് ഇമയടഞ്ഞപ്പോൾ അല്പവിരാമം ആയിക്കോട്ടെ എന്ന് നിനച്ചു  ഞെട്ടിക്കുഴഞ്ഞെഴുന്നേറ്റു  നോക്കിയപ്പോളറിഞ്ഞു  ദിനരാത്രങ്ങൾ കൊഴിഞ്ഞിരുന്നു  വൈകിട്ടുറങ്ങി കാണും സന്ധ്യപോൽ മൂടലിൽ  ജനാലക്കരികെ കറുത്ത മൂടുപടമണിഞ്ഞ ആ വിളിക്കാതെ വരും വെറുക്കപ്പെട്ട വിരുന്നുകാരൻ  വസന്തത്തിന് ഓർമ്മച്ചെപ്പ് അമർത്തിപ്പിടിച്ച് ശൈത്യത്തെ വരവേൽക്കാൻ                  ഞാനും ഇന്ന് തയ്യാറാണ്       

സ്നേഹസമരം

കുന്നും ചെരിവും  മലയും ആഴിയും  നെല്ലും പതിരും  നന്മയും തിന്മയും ഉന്മാദവും വിഷാദവും എല്ലാം നേടിയും നഷ്ടപ്പെടും   ലാഭലോഭ  കാമതൃഷ്ണകളും  കടന്നു അലഞ്ഞു  അലഞ്ഞറിഞ്ഞീടുമീ പൊരുൾ  നാം വാഴും ജനനമരണമദ്ധ്യേ ഈ വിനാഴി  ഒരു സ്നേഹസമരം മാത്രമെന്നും നമ്മിൽ നിന്നൊഴുകും  രക്തബന്ധം കർമബന്ധം അതീതമാ  കണക്കുപുസ്തകമില്ലാ   സ്നേഹകാരുണ്യങ്ങളല്ലാതെ  എല്ലാം എല്ലാം നശ്വരമെന്നും    സ്നേഹം സ്നേഹം മാത്രമാണീ അഖിലസാരമൂഴിയിലും സ്നേഹസമരം (അൽത്താഫ്)   

ഖബർ (അൽത്താഫ്)

ജീവിതയാത്രയിൽ എന്നും  ഏകാന്തപഥികനായുള്ള  ഈയുള്ളവന്  എന്തേ  ഉടയോനെ!  ബർസഖിലും ഏകനാക്കിടും  ഈ വിശാല ഖബർ  മിണ്ടാനും പറയാനും  ഉണ്ടാവില്ലേ എനിക്കുമൊരു പൂതി  ഖബറിസ്ഥാനിലെ കുടുംബക്കാർക്കിടയിൽ  ഇണകൾക്കിടയിൽ  ഏകനാം ഈ ഖബറിൽ ഞാൻ  ഖബർ (അൽത്താഫ് )

പിണർമരത്തണലിൽ (അൽത്താഫ് )

Image

പഞ്ചാബിന്റെ മനുഷ്യർ (അൽത്താഫ്‌)

Image
വിദേശവാസഭാഗ്യം അമേരിക്കയിലായിരുന്നു. വാഷിങ്ടണിലേക്കുള്ള ദിവസേനയുള്ള യാത്രയ്ക്കായി വിർജീനിയയിലെ ആർലിംഗ്ടൺ ടൌൺ തെരഞ്ഞെടുത്തപ്പോൾ ഭാര്യ ലബീബ താൻ പഠിച്ച  ആപ്പ് ഡിസൈൻ പരിജ്ഞാനത്തിന്റെ പുറത്തു ഹ്രസ്വകാല അതിഥികൾക്കായുള്ള  എയർബീഎൻബി  എന്ന പ്ലാറ്റഫോം ഉപയോഗിച്ച് ബിൽ  എന്ന് പേരുള്ള വെള്ളക്കാരന്റെ  വീടിന്റെ മുകൾനിലയിൽ ഒരു റൂം കുറെ നാളുകൾക്കായി ബുക്ക് ചെയ്തു. വളരെ സ്നേഹത്തോടെ എന്നെ സ്വീകരിച്ച ബിൽ ഇന്ത്യയെയും ഇന്ത്യക്കാരെയും പുകഴ്ത്തിക്കൊണ്ടു വീട് കാണിച്ചു തരുമ്പോൾ എല്ലാ ഇടത്തും. "ശബ്ദമുണ്ടാക്കരുത്" എന്നും "വാച്ച് യുവർ സ്റ്റെപ്" എന്നും വെടുപ്പില്ലാത്ത കയ്യക്ഷരത്തിൽ എഴുതിയിരിക്കുന്നത്  ഞാൻ കണ്ടു.  ന്യൂ ഇംഗ്ലണ്ട് ശൈലിയിൽ  തടികൊ ണ്ടുണ്ടാക്കിയ  ആ ഇരുനില വീട്ടിന്റെ മാടിയിലൂടെ നടക്കുമ്പോൾ തന്നെ കുട്ടിക്കാലത്ത് മൂത്തന്റെവിള  വീടിന്റെ മുകളിൽ മരപ്പട്ടി ഓടുന്ന പോലെ ശബ്ദമുണ്ടാവുമായിരുന്നു. ഒരു ദിവസം  രാവിലെ ഏഴു മണിക്ക് ഇന്ത്യയിൽ  നിന്ന് ഒരു സ്‌കൈപ്‌ വീഡിയോ കാൾ ഉണ്ടായി.  സംസാരിക്കുന്നതിനിടയിൽ ആരോ പുറകിൽ വന്നത് പോലെ എന്നെനിക്കു തോന്നി. തിരിഞ്ഞു നോക്...

മുല്ലപ്പൂ(അൽത്താഫ്)

Image
കച്ചവടപാരമ്പര്യത്തിനും കനാലുകൾക്കും പേരുകേട്ട പഴയങ്ങാടി ടൗണിന്റെ മധ്യത്തിലെ അണ്ണാച്ചിയുടെ ചായക്കടയുടെ അടുത്തുള്ള പൂക്കടയുടെ മുന്നിൽ ഞാൻ നിന്ന് പോയതിനു തീർത്തും ഒരു വേറിട്ടുള്ള കാരണമുണ്ട്. നല്ല  കറുത്തഴകുള്ള തടിച്ചുഭംഗിയുള്ള അറുപതോളം വയസ്സ് തോന്നിക്കുന്ന ഒരു ചേച്ചി. കഴുത്തിൽ മുത്തുമണി മാലയിട്ട   കോൾഗേറ്റ് പരസ്യത്തിലെ പോലെ തൂവെള്ള പല്ലുകൾ കാണിച്ചു ചിരിച്ചുകൊണ്ട് ചോദിച്ചു.  "അനക്ക്  ഏതു പൂവാ വേണ്ടിയെ?". നല്ല നീളൻ തണ്ടുകളുള്ള  ഓർക്കിഡിനും  ട്യൂലിപ്പുകൾക്കും  മറ്റു ട്യൂബ് ഫ്ലവറുകൾക്കുമിടയിൽ നിന്ന് ഒരു നല്ല ഒരെണ്ണം എടുത്തു കട്ട് ചെയ്യാൻ പറഞ്ഞ കൂട്ടത്തിൽ ഞാൻ  ചോദിച്ചു, "മണം ഇണ്ടാവുവോ". "ഇല്ല കുട്ടിയോ, ഇതെല്ലാം മൈസൂരുന്നു മരുന്ന് തളിച്ചു കൊണ്ടുവരുന്നെയാ, മണം വേണേൽ ഈ മുല്ലപ്പൂ എടുക്കുന്നെയാ നല്ലതു" മാടായിപ്പാറയിലെ പഴയ ഒരു മാർക്സിസ്റ് കുടുംബത്തിലെ ആ സഖാവ് ചേച്ചിയുടെ  മണമില്ലാത്ത ഓർക്കിഡുകളെയും കട്ട് ഫ്ലവറുകളെയും  തേടിവരാൻ പഴയ മുസ്ലിങ്ങൾ മാത്രം താമസിക്കുന്ന പഴയങ്ങാടിയിൽ   അധികമാരുമില്ലതെന്നതായിരുന്നു സത്യം. പിന്നീട് അവർ തന്ന മുല്ലപ്പ...

ഭാഗധേയം (അൽത്താഫ് )

Image
അനന്തപുരയിലെ തുളുവ പൂജാരി ചോദിച്ചു. "എന്താണ് ഇച്ഛ?", "മനസ്സമാധാനം" (റാഹത്ത് എന്ന് ഞാൻ  വിളിക്കുന്ന എന്തോ ഒന്ന്). "തേടുക, (അലഞ്ഞു) തേടുക, സ്വാമി അനുഗ്രഹിക്കട്ടെ" എന്ന് ഉരുവിട്ട്  തലയിലേക്ക് തീർത്ഥം തളിച്ചു. അനന്തപുര ക്ഷേത്രത്തിന്റെ  മുന്നിലെ സ്ഥലം മുസ്ലിം ലീഗ് MLA സ്ഥാപിച്ച  ഫ്‌ളഡ്‌ലൈറ്റ് വിളക്കിന്റെ കീഴിൽ  സഹോദരസമാനനായ എന്റെ പ്രിയ  ശകടത്തിനോട് ചോദിച്ചു, "ഇനി എങ്ങോട്ടു". തുളുനാട്ടിലൂടെ അവൻ ഉരുണ്ടുരുണ്ടു എത്തിയത് മൈപാടി കൊട്ടാരത്തിന്റെ മുന്നിൽ. അവിടെയും അലഞ്ഞുതിരിഞ്ഞു ഒരു വാതിൽക്കൽ പോയി മുട്ടി. വാതിൽ  തുറന്ന ബ്രഹ്മക്ഷത്രിയ പൂജാരി എന്നെ ഒന്ന് നോക്കി. തുളുകലർന്ന മലയാളത്തിൽ ചോദിച്ചു, :"എവിടുന്നാ? ".  "ഞാൻ കോഴിക്കോട്ടുന്നു വരുന്നു". പിന്നെ ഒന്നും ചോദിക്കാതെ അവിടുത്തെ   മൂലദുർഗയുടെയും പ്രതിഷ്ഠയില്ലാത്ത മറ്റു രണ്ടു ശക്തികളുടെയും വർണനയോടൊപ്പം തുളുനാട് ഭരിച്ച കന്നഡ കദംബ വംശത്തിന്റെ കഥകൾ പറഞ്ഞു തന്നു എന്നെ യാത്രയാക്കിയപ്പോൾ ഇങ്ങനെ പറഞ്ഞു, "താങ്കളുടെ മുന്നിൽ എനിക്ക് വാതിൽ കൊട്ടിയടക്കാൻ  സാധിച്ചില്ല. ഇവിടെ ചുറ്റിനുമുള്ളവർക്കു പോലും ഈ ...

ദൈവങ്ങൾ(അൽത്താഫ് )

Image
കാപ്പിക്കുരുവിരിച്ചിട്ട മുറ്റം താണ്ടി നിലവിളക്കിനുമുന്നിൽ രാമനാമം ജപിക്കുന്ന അമ്മയുടെ  അരികിലൂടെ ഞാൻ അതിഥിമുറിയിലിരുന്നു.  മുകളിലേക്ക് നോക്കിയപ്പോൾ ഭിത്തിയിൽ ഇല്ലാത്ത ദൈവങ്ങളില്ല. ശിവനും ശക്തിയും കൃഷ്ണനും മുത്തപ്പനും  വേട്ടക്കൊരുമകനുമെല്ലാം അടങ്ങിയ ഒരു വലിയ പടയുടെ ഇടയിൽ  മാർക്സിനെയും AKGയെയും കണ്ട ഞാൻ  ഒന്നും കൂടി നോക്കി. ചില്ലലമാരയിൽ കണ്ട സിപിഐ എം ഭരണഘടനക്കരികെ   ഒരു ക്രൈസ്തവപേരുള്ള പെണ്കുട്ടിയായുമായുള്ള ഒരു പയ്യന്റെ സേവ് ദി ഡേറ്റ് പോസ്റ്റർ കണ്ടു  ഒന്ന് അമ്പരക്കുന്ന എന്നെ നോക്കി അയാൾ പറഞ്ഞു, "അത് അനിയനാ". സ്നേഹം മാത്രം അനുഭവിച്ചറിഞ്ഞ  ആ  മനുഷ്യന്റെ അടുത്ത് നിന്ന് പ്രാണായാമവും സൂര്യനമസ്‍കാരവും പഠിക്കാൻ  വന്ന ഞാൻ എന്റെ വൈരുദ്ധ്യാത്മക ഭൗതികവാദം ചോദ്യം അങ്ങ്  ചോദിച്ചപ്പോൾ പറഞ്ഞത് ഒരു വാക്ക്  മാത്രം.  "എല്ലാം മനുഷ്യത്വം "     

മൗനരാഗം (അൽത്താഫ്)

 മൗനമുറിയിൽ  ഭയന്നുരുവിട്ട  ആദ്യവചനങ്ങൾ  തുള്ളിതുള്ളിയായി   പെയ്തുതിർത്ത  പരിഭവച്ചാറ്റൽ നെഞ്ചിടിപ്പേറും  അഭിമുഖപരീക്ഷകൾ  ആർദ്രനിമിഷങ്ങൾ