Posts

Showing posts from August, 2023

പ്രണയം (അൽത്താഫ്)

Image
വാകമരവീഥിയിൽ കൈപിടിച്ചതും  നാണമലിഞ്ഞ ചിരി തേടി വന്ന പൂക്കളും  സരികയിൽ നെറ്റിത്തടങ്ങളുരുമ്മിയതും  ഒറ്റമുറിവീട്ടിൽ  കണ്ട സ്വപ്നങ്ങളും  പറന്നകലുമ്പോൾ മിഴിനീരണിഞ്ഞതും  വിടവാങ്ങലുകളിൽ  വിങ്ങിയതും  സൂചിമുനയിലെ നിൻ  രോഷങ്ങളും  സ്നേഹത്തിൽ  ചാലിച്ച രുചികളും  കരൂഞ്ഞിയിലെ കണിക്കൊന്നകളും   കുഞ്ഞിപ്പൊതിയേന്തി തേടിയ മിഴികളും  പെയ്തൊഴിഞ്ഞു ഓടിയകന്നപ്പോഴും   പ്രിയർ അന്യരാകും  നിമിഷങ്ങളും  അലയും ഹൃദയം തണൽ തേടും ദിനങ്ങളും  കഥയിൽ പ്രണയം  തേടും പ്രിയനും 

മൗത്ത്

Image
മൗത്തിനും ഹയാത്തിനും ഉടമസ്ഥനാണ് റബ്ബെന്നു വിശ്വാസം. മരണവാർത്ത അറിയുമ്പോൾ അറബിയിൽ "നാഥാ!, നിന്നിൽ നിന്ന് വന്നു, നിന്നിലേക്ക്  തന്നെ തിരിച്ചുപോകുന്നു"  എന്ന് ആത്മഗതം പോലെ പറയുമ്പോൾ മൗത്ത് ഈ ദുനിയാവിൽ ഒരു ഹ്രസ്വ താമസം  കഴിഞ്ഞുള്ള  ഒരു തിരിച്ചുപോക്ക് മാത്രം ആണെന്ന് തോന്നാറുണ്ടായിരുന്നു .മരിക്കുന്നതിന് മുന്നേ റൂഹിനെ പിടിക്കാൻ മലക്കായ അസ്‌റാഈൽ  (യമരാജൻ വരുന്നതുപോലെ) വരുമെന്ന് പഠിപ്പിക്കപ്പെട്ട എനിക്ക് ഇടിമിന്നലുകളിലും ചിലപ്പോൾ അപകടങ്ങൾ തലനാരിഴക്ക് ഒഴിഞ്ഞുപോകുമ്പോഴും പനിച്ചോ മറ്റോ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേൽക്കുമ്പോളും അസ്‌റാഈൽ  അടുത്തെങ്ങാനും വന്നതുപോലെ തോന്നാറുണ്ട്..  എപ്പോഴും മരണചിന്ത   നിലനിർത്തണമെന്ന്  പ്രത്യേകം പറഞ്ഞു   തരേണ്ട ആവശ്യമില്ലായിരുന്നു. ഞാൻ  ഒന്നും ഒന്നൊന്നര ക്ലാസ് മുതൽ അഞ്ചാം തരാം വരെ പഠിച്ച കന്നേറ്റി മഹല്ല്  ജമാഅത്തിന്റെ (KMJLPS)  മദ്രസ്സയിലെ  ഉസ്താദുമാർ അടുത്തുള്ള  ഏതെങ്കിലും വീടുകളിൽ മരണമുണ്ടെങ്കിൽചിലപ്പോൾ  മയ്യത്തു കാണിക്കാൻ ഞങ്ങൾ മദ്രസ്സ കുട്ടികളെ കൊണ്ടുപോകാറുണ്ടായിരുന്നു. അവി...

പഞ്ചഭൂതം (അൽത്താഫ് ) Elements (by Althaf)

Image
സ്വന്തം മാതൃഭാഷയായ മലയാളത്തിൽ ആദ്യമായി എഴുതുന്ന  ഈ എളിയവന്റെ പ്രഥമശ്രമമാണ് ഈ-ചെറുകഥാശേഖരം - പഞ്ചഭൂതം (അൽത്താഫ്). എന്റെ ആദ്യ മലയാള എഴുത്തായ മൈലാഞ്ചിയുടെ കഥ പറഞ്ഞു തന്ന കണ്ണൂർക്കാരൻ ഷാനുവിനും തർജ്ജുമ്മ ചെയ്തു നശിപ്പിക്കരുത് എന്ന് ഉപദേശിച്ചു മലയാളത്തിൽ എഴുതാൻ പ്രേരിപ്പിച്ച വൃന്ദ വർമക്കും ഈ "പഞ്ചഭൂതങ്ങൾ " ഐഡിയയിലേക്കു എന്നെ ചിന്തിപ്പിച്ച മഞ്ജു മഹിപാലനും ഞാൻ പ്രത്യേക നന്ദി അറിയിക്കട്ടെ. വാട്സാപ്പ്  സ്റ്റാറ്റസ് കളിൽ കൂടി ഇത് വായിച്ചു തന്ന ഇതിലെ കഥാപാത്രങ്ങളുമായവരോ അവരുടെ അടുത്തവരോ ആയ എന്റെ സർവ്വസ്വമായ കുടുംബക്കാർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ  നന്ദി രേഖപ്പെടുത്തുന്നു.   സ്വന്തത്തെ കണ്ടെത്താൻ ഉലകം ചുറ്റാൻ ഇറങ്ങിയ അവനു ആ തേടലിന്റെ ഉത്തരം കിട്ടാൻ അവന്റെ വേരുകളിൽ തന്നെ തിരികെ  എത്തേണ്ടി വന്നു. ഓർമ്മകളിലൂടെ അവൻ പഞ്ചഭൂതങ്ങളെ തിരിച്ചറിയുന്നു. അവനെ 'ഭൂമിയിൽ'  ഉറപ്പിച്ചുനിർത്തിയ  വല്യ-വാപ്പയെയും, അവനെ "ആകാശങ്ങളിലേക്കു"  അടുപ്പിച്ച വല്യ-ഉമ്മയെയും  അവനിലെ അവനറിയാതെ ശ്വസിക്കുന്ന "വായു"  പോലെയുള്ള അവന്റെ തമിഴ് വേരുകളെയും അവന്റെ അമ...

സ്നേഹപാശങ്ങൾ (അൽത്താഫ് )

Image
ആമുഖം : ഈ കഥ സ്നേഹപാശങ്ങളെ പറ്റിയാണ്. ബന്ധങ്ങളെ പറ്റി  സ്വന്തമായി വിശാലമായ ഒരു നിർവചനം ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾ ഇത് വായിക്കാവൂ. പിന്നെ ഒരു മുന്നറിയിപ്പ് കൂടി . യാഥാസ്ഥിക മുസ്ലിം കുടുംബങ്ങളിൽ നിഷിദ്ധമായ ഒരു പദം ഈയുള്ളവൻ ഇവിടെ അവിടെയൊക്കെ ഉപയോഗിക്കുന്നുണ്ട്.. പൊറുത്തു തരണം.  ആ പദം ഒന്ന് വാക്യത്തിൽ പ്രയോഗിച്ചു  ഒരു തത്വചിന്ത കൂടി പങ്കുവെക്കുന്നു.  "പ്രണയം ഒരു കുറ്റമല്ല. അത് ദൈവദത്തമായ ഒരു നല്ലകാര്യമാണ്. പ്രണയിക്കുന്നവർ അതീവ ഭാഗ്യശാലികളാണ്".  പിന്നെ ഒരു കാര്യം കൂടി. ഈ കഥ ഒത്തിരി പേരെ പറ്റി ആണെങ്കിലും അറിയാതെയോ അല്ലാതെയോ  ഇതിൽ മൂന്നുപേർക്ക്  ചുറ്റും  കാമറ സൂം ചെയ്യപ്പെടും.  അസ്സു ജനിച്ചു രണ്ടു മാസം കഴിഞ്ഞാണ് മൂത്താപ്പക്കും മൂത്തുമ്മയ്ക്കും അഖിലാച്ചി ഉണ്ടാവുന്നത്. മൂത്തുമ്മയ്ക്കു മുലപ്പാൽ അല്പം കുറവായതിനാൽ ഉമ്മി അഖിലാച്ചിക്കു മുലയൂട്ടി. അങ്ങനെ എനിക്കും അസ്സുവിനും അഖിലാച്ചി പാൽപെങ്ങളായി. മൂത്തുമ്മയും ഉമ്മിയും മൂത്താന്റെ വിളയിലെ ആദ്യ മരുമകൾമാരായി വരുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും "എടേ" എന്ന് വിളിക്കുന്ന സുഹൃത്തുക്കൾ ആയിരുന്നു. എങ്കിലും മൂത്ത മരുമക...

ജലം (അൽത്താഫ് )

Image
ജനിച്ചു 20  മാസങ്ങൾക്കുള്ളിൽ തൊട്ടരികിൽ പുതുതായി കണ്ട പഞ്ഞിക്കെട്ടിനെ നോക്കി മൂത്തോൻ  അമ്പരന്നു കാണും. ഗർഭാശയജലത്തിൽ ഒരുമിച്ചു നീന്താൻ  ഈ  ഇളയോൻ ഉണ്ടായിരുന്നോ ആവോ! ഒരേ റൂഹിൽ നിന്ന് പകുത്ത ഇരട്ടകളെപ്പോലെ മൂത്തോനും  ഇളയോനും  ഒരേപോലത്തെ  കുപ്പായങ്ങളിട്ടു വളർന്നു. എന്നാൽ ഇളയോൻ  മൂത്തോനേ  അല്ലായിരുന്നു . വീട്ടുമുറ്റത്തു വെച്ച് കണ്ണിലേക്കു തെറിച്ചു കയറിയ തടികഷണത്തിന്റെ കരട്    എടുത്തു മാറ്റാൻ ബെൻസീഗർ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ ഇമവെട്ടാതെ കണ്ണ് തുറന്നു കിടന്നു അവൻ. വീട്ടിലെ ജനാലയിലെ പടി അവന്റെ ലോലമായ കുഞ്ഞു ചെവിക്കുള്ളിൽ കുത്തി കയറിയപ്പോളും അവൻ കടിച്ചുപിടിച്ചു കരയാതെ നോക്കി. അന്നത്തെ കോളിവുഡ് താരമായ പ്രഭുദേവയെ അനുകരിച്ചും കക്ഷിയെ വെല്ലും വിധം ശരീരത്തെ ഒടിച്ചും നിവർത്തിയും അസാമാന്യ ബ്രേക്ക്-ഡാൻസുകൾ കളിക്കുമ്പോൾ അവന്റെ മുഖത്തു ഗൗരവഭാവം മാത്രം. വിരുന്നു വന്ന ഏതോ ബന്ധുവിന് മുന്നിൽ അറം-പറ്റിയത് പോലെ അവസാനവട്ടം ആ ബ്രേക്ക് ഡാൻസ് കളിച്ചു കൊണ്ട് കുത്തിമറിഞ്ഞു അപകടപ്പെടുമ്പോഴും അവന്റെ മുഖത്ത് വീരരസം മാത്രം. ഒരു തോന്നലിൽ പറമ്പിലെ തെങ്...

ഭൂമി(അൽത്താഫ് )

Image
മൂത്താപ്പയുടെ വീടിന്റെ കല്ലിടീൽ ആയിരുന്നു. മഹല്ല് ജമാഅത്തു പള്ളിയിലെ ഖബർ കുഴിക്കുന്ന ജബ്ബാറിക്ക ആയിരുന്നു വീടിനു വാനം തോണ്ടാന് വന്നത്. തറവാട്ടിലെ ഊണ്-മേശയിൽ വല്ല്യാപ്പയ്ക്ക്  (വാപ്പാക്ക് ) സമീപം വിയർപ്പിലും ചെളിയിലും  കുളിച്ചു  സിങ്കപ്പൂർ പിഞ്ഞാണത്തിൽ നെയ്‌ച്ചോറും പോത്ത് കറിയും കുഴച്ചുരുട്ടി ഉരുളകളാക്കുന്ന ജബ്ബാറിക്കയെ നോക്കി എട്ടു വയസ്സുകാരനായ ഞാൻ അറച്ചു നിന്നു. ഇതുകണ്ട വാപ്പ എന്നോട് ജബ്ബാറിക്കയുടെ പിഞ്ഞാണം കയ്യിൽ എടുക്കാനും കഴുകാനും ആജ്ഞാപിച്ചു. വിരിഞ്ഞ നെറ്റിത്തടത്തിലെ ആഴമുള്ള നിസ്കാരതഴമ്പിനും  പുരുഷസൗന്ദര്യം വരിഞ്ഞൊഴുകുന്ന ഒത്ത  താടിയുടെയും ഇടയിൽ എന്നോടെന്നും കാരുണ്യവാനായ പൊന്നു വാപ്പായുടെ കണ്ണുകളുടെ ആദ്യമായി കണ്ട രൂക്ഷതയിൽ ഞാനൊരു നിമിഷം ഇല്ലാതായി. എന്റെ കളിക്കൂട്ടുകാരായ ജബ്ബാറിക്കയുടെ കറുത്ത ഏഴഴകുള്ള മകൾ  സാബിറയും പള്ളിയിലെ  ഖത്തീബിന്റെ കണ്ണുകൾ ഉയർത്താത്ത മകൾ മാരിയത്തും ഒസ്സാൻവീട്ടിലെ യതീം-മോനായ നിയാസും നിൽക്കുന്ന ഭൂമിയും ജബ്ബാറിക്ക കുഴിക്കുന്ന ആറടി ഭൂമിയും എല്ലാമൊന്ന് ആണെന്ന് എവിടെയോ എനിക്ക് വെള്ളിടി കൊണ്ടു.  

അഗ്നി (അൽത്താഫ്)

Image
തന്റെ കുഞ്ഞുവായയിൽ ഈരേഴു പതിനാലുലോകം വാഴും മൂലരൂപത്തിൽ  ദർശനം കൊടുക്കുമ്പോൾ  കണ്ണൻ യശോദയെ വിളിച്ചു. "തായേ യശോദേ!"  കുരുക്ഷേത്ര യുദ്ധത്തിന് മുന്നോടിയായ് സ്വന്തത്തെ  തന്നെ കൗരവർക്കും പാണ്ഡവർക്കും പകുത്തു കൊടുത്ത, അസീമം എന്ന് വ്യാഖ്യാനിക്കപ്പെടാവുന്ന 16008 പേരെ വരിച്ച, സർവ്വലോകർക്കും സ്നേഹം പകർന്നു കൊടുത്തിട്ടും തന്റെ ഖജനാവിൽ പിന്നെയും സ്നേഹം ബാക്കി വെച്ച കണ്ണന് ദേവകിക്കും യശോദയ്ക്കും ഇടയിൽ വ്യത്യാസം ഇല്ലായിരുന്നു എന്നാണ്  ഐതീഹ്യം., ഇതെന്ത്,കൃഷ്ണവർണനയോ? ഇടയ്ക്കു കയറി പറഞ്ഞത് നന്നായി..കഥ ഒരു യശോദയെ പറ്റി ആണ്.  ഗോകുലത്തിലെ യശോദയെപ്പോലെ അവന്റെ യശോദ അവരുടെ ചിന്തകളാൽ കടഞ്ഞ അഗ്നി അവന് പകർന്നു കൊടുത്തു. ഉലകമാകുന്ന സര്ക്കസ് കൂടാരത്തിൽ ഓടിത്തളർന്നു കുഴഞ്ഞു വീണ ആ  ദുര്ബലനെ അവന്റെ യശോദ തട്ടിയെഴുന്നേല്പിച്ചു പറഞ്ഞു-" മോനെ! നിനക്കെന്തൊക്കെ നേടാനിരിക്കുന്നു. ഞങ്ങളെല്ലാം ഇല്ലേ  നിനക്ക്" . ഒരു തവണയല്ല. എണ്ണമറ്റ പ്രാവശ്യം. പക്ഷെ പുതു സന്തോഷങ്ങളും  സ്വാർത്ഥതകളും വന്നപ്പോൾ  അവൻ അവരെ മറന്നു.. അവന്റെ ജീവിതത്തിൽ സങ്കീര്ണതകൾ തിരിച്ചു വരുമ്പോഴൊക്ക അവൻ യശ...

വായു (അൽത്താഫ്‌)

Image
പച്ചയും ചുവപ്പും കല്ലുകൾ കൊണ്ടുള്ള വല്യ മൂക്കുത്തിയും ആപ്പിൾകവിളുകളും ലളിതാ പദ്മിനി രാഗിണി- അക്കന്മാരെ  (തിരുവതാംകൂർ സഹോദരിമാർ) ഓർമിപ്പിക്കുന്ന ആഢ്യ സൗന്ദര്യം ഒഴുകുന്ന അമ്മോയിയെ നോക്കി ഞാൻ ഒന്ന് ചിന്തിച്ചു,  അതീവ സുന്ദരിയായ എന്റെ അമ്മോയി നഫീസാ ബീവി ഉമ്മാളിനെ എങ്ങനെ കറുത്ത് കുറിയ  എന്റെ അത്തോയി ശാഹുൽ ഹമീദ് റാവുത്തറിന് കിട്ടി?. ഇതിന്റെ ഉത്തരം പിന്നെ മൂത്താന്റെ വിളയിലെ അപ്പച്ചിമാരുടെ അടുത്ത് നിന്ന്  എനിക്ക് കിട്ടി.  ഉമ്മിയുടെ കല്യാണം കഴിഞ്ഞും എന്നെയും അസ്സുവിനെയും കാണാനും കൈ നിറയെ  കൈനീട്ടവും ഹൽവയും കൊണ്ട് വരുന്ന അത്തോയിയുടെ കിസ്സകൾ. വാണിയമ്പാടിയും  മദ്രാസും വരെ പടർന്നു കിടക്കുന്ന തോൽവ്യാപാര ലോകത്തെ  മിടുക്കനായ ബിസിനസ്കാരനായ ശാഹുൽ ഹമീദ് റാവുത്തർ മുസ്ലിം സ്ട്രീറ്റിലെ  ഏറ്റവും സുന്ദരിയായ നഫീസ ബീവിയെ നിക്കാഹ് ചെയ്തു  കൊട്ടാരക്കര നഗരമധ്യത്തിലെ മലമുകളിലെ തോൽക്കട വീട്ടിൽ ഒരു റാണിയായി വാഴ്ത്തി.  തോൽ-ഗോഡൗണിലെ ഉപ്പുതേക്കപ്പെടുന്ന ആട്ടിൻ -മാട്ടിൻ തോലുകളിൽ നിന്നും ഉപ്പിറങ്ങി തോൽകട പുളിവിള വീട്ടിലെ   കിണറുകളെല്ലാം ഉപ്പെടുത...

ആകാശം (അൽത്താഫ് )

Image
കിഴക്കൻ കോഴിക്കോടൻ കാറ്റിൽ ഒന്നറിയാതെ കണ്ണടച്ചപ്പോൾ ഉമ്മാന്റെ (വലിയുമ്മ) റൂഹ് വന്നു . "എടാ ചേക്കോറെ , അല്ലേലും നിനക്ക് നിന്റെ വാപ്പയെ മതി. നിന്നെ പോറ്റി വളർത്തിയ  എന്നെ  എന്തിനാ? " . ഉമ്മ സത്യം പറഞ്ഞതായിരുന്നു. വെറുക്കപ്പെട്ട 'മായാ-നഗരത്തിൽ ' നിന്ന് മൂത്തന്റെവിള-യിലേക്കു ഓടിയണയുമ്പോൾ കൊലായിലിരിക്കുന്ന വാപ്പായെ മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ. നല്ല അത്തർ മണമുള്ള വാപ്പായെ ഞാൻ കെട്ടിപ്പുണർന്നു തുരുതുരാ ഉമ്മ വെക്കുമ്പോൾ അടുക്കളയിൽ ഗൾഫ് കൊച്ചാപ്പമാർ  കൊണ്ടുവരുന്ന മിക്സിയിൽ 'അടിച്ചു കലക്കിയ' മീൻകറി തയ്യാറാക്കുന്ന ഉമ്മ ഇപ്പോൾ റൂഹായി പറഞ്ഞത് പോലെ തന്നെ പറയുമായിരുന്നു. മൂത്തുമ്മ ഉണ്ടാക്കുന്ന മൊരിഞ്ഞ പഴംപൊരിയും സുഖിയനും കൊതിച്ചു തെക്കോട്ടു ഓടുന്നതിനു മുന്നേ വഴിപാട് പോലെ ഞാൻ ഉമ്മായെ കെട്ടിപിടിക്കുമ്പോൾ ആ പണിക്കർ സുന്ദരി മുഖം വെട്ടിക്കുമായിരുന്നു.  ഇടവപ്പാതി തൂവാനം തുളുമ്പുന്ന കിഴക്കേ മുറിയിൽ മരപ്പട്ടി വിഹരിക്കുന്ന തട്ടുമ്പുറത്തിനു താഴെ തട്ടൂടിയിൽ ഉമ്മയെ കെട്ടിപിടിച്ചോണ്ടു  ഞാൻ ചോദിച്ചു.  " ഈ അള്ളാഹു എവിടെയാ? ". .ഉമ്മ പറഞ്ഞു "അത് ഏഴാൻ ആകാശത്തിനു മേലെ" . ഞാ...